'പരിഹസിച്ചവര്‍ നിശബ്ദരായി'; മാഞ്ചസ്റ്ററിലേക്കുള്ള റൊണാള്‍ഡോയെ തിരിച്ചുവരവിനെ കുറിച്ച് ആന്‍ഡി മറേ

By Web TeamFirst Published Aug 28, 2021, 9:07 AM IST
Highlights

തീരുമാനത്തിലെ അമ്പരപ്പ് വ്യക്തമാക്കുന്നതായിരുന്നു ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ പ്രതികരണം. സംഭ്രമിപ്പിക്കുന്ന മണിക്കൂറുകള്‍ എന്നായിരുന്നു യുവതാരം ജേഡണ്‍ സാഞ്ചോയുടെ ട്വീറ്റ്.
 

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മടങ്ങിവരവില്‍ അമ്പരപ്പും ആവേശവും പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹതാരങ്ങള്‍. തീരുമാനത്തിലെ അമ്പരപ്പ് വ്യക്തമാക്കുന്നതായിരുന്നു ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ പ്രതികരണം. സംഭ്രമിപ്പിക്കുന്ന മണിക്കൂറുകള്‍ എന്നായിരുന്നു യുവതാരം ജേഡണ്‍ സാഞ്ചോയുടെ ട്വീറ്റ്.

റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറിലെ തന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലായിരുന്നു യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരമായ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ട്വീറ്റ്. യുണൈറ്റഡിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത ബ്രൂണോ, ഏജന്റ് ബ്രൂണോ എന്നും കൂട്ടിച്ചേര്‍ത്തു. ബ്രൂണോയുമായി റൊണാള്‍ഡോ സംസാരിക്കുന്നുണ്ടെന്ന് യുണൈറ്റഡ് പരിശീലകന്‍ ഒലേ സോള്‍ഷെയര്‍ പറഞ്ഞിരുന്നു.

വിവാ റൊണാള്‍ഡോ എന്ന് ജെസ്സെ ലിംഗാര്‍ഡും അദ്ദേഹം വീട്ടിലെത്തിയെന്ന് മാര്‍ക്കസ് റഷ്‌ഫോര്‍ഡും കുറിച്ചു. റൊണാള്‍ഡോക്കൊപ്പം നേരത്തെ കളിച്ചപ്പോള്‍ ഉള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു യുണൈറ്റഡിന്റെ പുതിയ താരമായ റാഫേല്‍ വരാനെയുടെ പ്രതികരണം. അതേസമയം തന്നെ രസകരമായപ്രതികരണങ്ങളും ഉണ്ടായി. 

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ വന്നപ്പോള്‍ റൊണാള്‍ഡോയെ അധിക്ഷേപിച്ച യുണൈറ്റഡ് ആരാധകര്‍ നിശബ്ദരായെന്ന് ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറേ ട്വീറ്റുചെയ്തു. റൊണാള്‍ഡോക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇതിഹാസ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു.

click me!