ഡിബാല തിരിച്ചെത്തി; ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു

By Web TeamFirst Published Aug 24, 2021, 8:30 AM IST
Highlights

അർജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സെപ്റ്റംബർ മൂന്നിന് വെനസ്വേലയെയും അഞ്ചിന് ബ്രസീലിനെയും പത്തിന് ബൊളീവിയയെയും നേരിടും

ബ്യൂണസ് ഐറിസ്: അടുത്ത മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്ക ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട യുവന്റസ് താരം പൗളോ ഡിബാല തിരിച്ചെത്തി. പരുക്കേറ്റ സെർജിയോ അഗ്യൂറോയെ ഒഴിവാക്കി. മൗറോ ഇക്കാർഡിയും ടീമിലില്ല. നായകൻ ലിയോണൽ മെസി, ലൗറ്ററോ മാർട്ടിനസ്, ഏഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ, എസേക്വിൽ പലേസിയോസ്, നിക്കോളാസ് ഓട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, എമിലിയാനോ മാർട്ടിനസ് തുടങ്ങിയവർ ടീമിലുണ്ട്. 

അർജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സെപ്റ്റംബർ മൂന്നിന് വെനസ്വേലയെയും അഞ്ചിന് ബ്രസീലിനെയും പത്തിന് ബൊളീവിയയെയും നേരിടും. മേഖലയിൽ ആറ് കളിയിൽ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന.

Lista de convocados 📝 por para los próximos tres encuentros de 🇦🇷 en las . pic.twitter.com/XXoyrW5KlV

— Selección Argentina 🇦🇷 (@Argentina)

Goalkeepers: Emiliano Martinez Franco Armani, Juan Musso, Geronimo Rulli

Defenders: Gonzalo Montiel, Nahuel Molina Lucero, German Pezzella, Juan Foyth, Cristian Romero, Nicolas Otamendi, Lucas Martinez Quarta, Lisandro Martinez, Marcos Acuna, Nicolas Tagliafico

Midfielders: Rodrigo De Paul, Exequiel Palacios, Leandro Paredes, Guido Rodriguez, Nicolas Dominguez, Giovani Lo Celso, Alejandro Papu Gomez

Forwards: Angel Di Maria, Angel Correa, Julian Alvarez, Joaquin Correa, Nicolas Gonzalez, Emiliano Buendia, Lautaro Martinez, Lionel Messi, Paulo Dybala

പയേറ്റ് കുപ്പിയെടുത്ത് തിരിച്ചെറിഞ്ഞു, കാണികള്‍ ഇരച്ചിറങ്ങി; ഫ്രഞ്ച് ലീഗില്‍ മത്സരം നിര്‍ത്തിവച്ചു- വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!