അടുത്ത സീസണില്‍ മെസി ഏത് ക്ലബ്ബില്‍ കളിക്കും, നിലപാട് വ്യക്തമാക്കി അര്‍ജന്‍റീന പരിശീലകന്‍

Published : Apr 01, 2023, 12:12 PM IST
അടുത്ത സീസണില്‍ മെസി ഏത് ക്ലബ്ബില്‍ കളിക്കും, നിലപാട് വ്യക്തമാക്കി അര്‍ജന്‍റീന പരിശീലകന്‍

Synopsis

കരിയറില്‍ ഇനി സമ്മര്‍ദ്ദങ്ങളേതുമില്ലാതെ ഫുട്ബോൾ ആസ്വദിച്ച് കളിക്കുക മാത്രമാണ് സൂപ്പർതാരത്തിന് മുന്നിലുള്ളത്. ബാഴ്സലോണയിൽ നേടാവുന്നതെല്ലാം നേടിയ മെസിക്ക് പക്ഷേ പിഎസ്‌ജിയിൽ എടുത്തുപറയാവുന്ന നേട്ടങ്ങളില്ല.

ബ്യൂണസ് അയേഴ്സ്: ലിയോണൽ മെസിയുടെ ക്ലബ്ബ് കരിയർ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി അർജന്‍റീന കോച്ച് ലിയോണൽ സ്കലോണി. ഏത് ടീമിൽ കളിച്ചാലും സന്തോഷമായിരിക്കുകയാണ് പ്രധാനമെന്ന് സ്കലോണി പറഞ്ഞു. സമീപകാലത്ത് ക്ലബ്ബിനേക്കാൾ ലിയോണൽ മെസി നേട്ടമുണ്ടാക്കിയത് അർജന്‍റീനയ്ക്കൊപ്പമാണ്. കോപ്പ അമേരിക്കയും ഫൈനലിസിമ കീരീടവും ലോകകപ്പും സ്വന്തമാക്കിയ മെസി കരിയറിന്‍റെ സമ്പൂർണതയലാണിപ്പോള്‍.

കരിയറില്‍ ഇനി സമ്മര്‍ദ്ദങ്ങളേതുമില്ലാതെ ഫുട്ബോൾ ആസ്വദിച്ച് കളിക്കുക മാത്രമാണ് സൂപ്പർതാരത്തിന് മുന്നിലുള്ളത്. ബാഴ്സലോണയിൽ നേടാവുന്നതെല്ലാം നേടിയ മെസിക്ക് പക്ഷേ പിഎസ്‌ജിയിൽ എടുത്തുപറയാവുന്ന നേട്ടങ്ങളില്ല. ജൂണിൽ കരാർ അവസാനിക്കുന്ന മെസിയാകട്ടെ കരാർ നീട്ടുന്നത് സംബന്ധിച്ച് സൂചന നൽകിയിട്ടുമില്ല. സാമ്പത്തിക പ്രതിസന്ധിയിലെങ്കിലും മെസിയെ തിരിച്ചെത്തിക്കാനുള്ള താൽപര്യം പഴയ ക്ലബ്ബ് ബാഴ്സലോണയ്ക്കുമുണ്ട്.

ജൂണിൽ ഫ്രീ ഏജന്‍റായി മാറിയാൽ കരാർ എളുപ്പമാകും. ഈ സാഹചര്യത്തിലാണ് മെസിയുടെ ക്ലബ്ബ് കരിയർ സംബന്ധിച്ച് അർജന്‍റീന കോച്ച് ലിയോണൽ സ്കോലണി നിലപാടറിയിക്കുന്നത്. മെസി എന്താണ് ചിന്തിക്കുന്നതെന്നോ ചെയ്യാൻ പോകുന്നതെന്നോ എനിക്കറിയില്ല. അദ്ദേഹം എവിടെയായാലും സന്തോഷമായി കളിക്കുക എന്നത് മാത്രമാണ് പ്രധാനം.

എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സിന് നാല് കോടി പിഴ, ഇവാന് വിലക്ക്; വിശദീകരിച്ച് എഐഎഫ്എഫ്

മെസി ഫുട്ബോളിൽ തുടരണമെന്ന് മാത്രമാണ് എന്‍റെ ആഗ്രഹം. അർജന്‍റീനയ്ക്കായി 102 ഗോൾ നേടിയ മെസിക്ക് ഇനിയും കരിയറിൽ നാഴികകല്ലുകൾ മുന്നിലുണ്ടെന്നും സ്കലോണി. 35കാരനായ മെസ്സി അടുത്ത ലോകകപ്പിലും കളിക്കണമെന്നാണ് ആഗ്രഹമെന്ന് കോച്ച് ലിയോണൽ സ്കലോണി നേരത്തെ പറഞ്ഞിരുന്നു. അടുത്ത സീസണിൽ മെസിയെ സ്വന്തമാക്കാൻ അമേരിക്കൻ ലീഗ് ടീമുകളും അറബ് ക്ലബ്ബുകളും പിന്നാലെയുണ്ട്.

കഴിഞ്ഞ ദിവസം കുറസോവക്കെതിരെ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഹാട്രിക്ക് നേടിയ മെസി ദേശീയ കുപ്പായത്തില്‍ 100 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ