അബ്സല്യൂട്ട് സിനിമ; അവസാന മിനിറ്റിൽ വീണ്ടും തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ തുരത്തി അർജന്റീന ഫൈനലിൽ

Published : Jul 16, 2026, 02:41 AM IST
Argentina vs England

Synopsis

Argentina's epic comeback vs England sends champs back to World Cup final 2026. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസ്, ലൗത്താരോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളിലാണ് അർജന്റീനയുടെ വിജയം.

അറ്റ്ലാന്റ: ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കാളി പരുക്കൻ ആവാൻ തുടങ്ങി. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. വലതുവോങ്കി നിന്നുള്ള മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി.

ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. സ്‌ട്രൈക്കറായി കളിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌ൻ അടക്കം പ്രതിരോധത്തിലേക്കിറങ്ങുന്ന കാഴ്ചയാണ് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ കണ്ടത്. അർജന്റീനയുടെ ഗോൾ എന്നുറപ്പിച്ച രണ്ട് അവസരങ്ങൾ ജോർദാൻ പിക്ക്‌ഫോർഡ് രക്ഷപ്പെടുത്തിയതും അർജന്റീനയ്ക്ക് വിനയായി.

എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകൾ ഉതിർത്തുകൊണ്ടിരുന്ന എൻസോയുടെ ഗോളിന് തൊട്ടുമുൻപുള്ള ഷോട്ട് ജോർദാൻ പിക്ക്‌ഫോർഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി. ഇനി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ 19 ന് അർജന്റീന സ്പെയിനിനെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഡി പോള്‍ പുറത്ത്? ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലില്‍ അര്‍ജന്റൈന്‍ നിരയില്‍ മാറ്റമുണ്ടാകുമെന്ന് വ്യക്തമാക്കി സ്‌കലോണി
നേഷൻസ് ലീഗ് ഫൈനലിൽ തോറ്റു, പക്ഷേ അന്ന് ലോകകപ്പ് ഫൈനൽ തിയ്യതി കുറിച്ചിട്ടു; മാനിഫെസ്റ്റേഷനല്ല, ഹാർഡ് വർക്ക്; വീണ്ടും ചർച്ചയായി പെഡ്രിയുടെ പോസ്റ്റ്