കാനറികളെ തളയ്ക്കാന്‍ മെസിയും കൂട്ടരും; വിജയമാവര്‍ത്തിക്കാന്‍ ബ്രസീല്‍

By Web TeamFirst Published Nov 15, 2019, 2:50 PM IST
Highlights

കോപ്പ അമേരിക്ക ടൂര്‍ണമെങ്കില്‍ പുറത്തായതിന് പിന്നാലെ അധികൃതരെ വിമര്‍ശിച്ചതിന് വിലക്ക് ലഭിച്ച സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ തിരിച്ചുവരവിനാണ് ഇന്നത്തെ മത്സരം സാക്ഷ്യം വഹിക്കുക. മറുവശത്ത് ബ്രസീലിന് മിന്നും താരം നെയ്മര്‍ ടീമിലില്ലെന്നുള്ള ആശങ്കയുമുണ്ട്

റിയാദ്: സൗദിയിലെ റിയാദ് കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. വിശ്വ ഫുട്ബോളിലെ കളിപ്പെരുമ കൊണ്ടും ആരാധകകൂട്ടം കൊണ്ടും പരസ്പരം ഇഞ്ചോടിഞ്ച് മത്സരിക്കുന്ന അര്‍ജന്‍റീനയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ ആവേശത്തിന്‍റെ കൊടുമുടിയിലാകും ലോകം.

കോപ്പ അമേരിക്കയിലെ തോല്‍വിക്ക് പകരം വീട്ടാന്‍ അര്‍ജന്‍റീനയും ബ്രസീലും തുനിഞ്ഞിറങ്ങുമ്പോള്‍ വിജയം ആവര്‍ത്തിക്കാമെന്ന് തന്നെയാണ് ബ്രസീലിന്‍റെ കണക്കുകൂട്ടല്‍ . കോപ്പ അമേരിക്ക ടൂര്‍ണമെങ്കില്‍ പുറത്തായതിന് പിന്നാലെ അധികൃതരെ വിമര്‍ശിച്ചതിന് വിലക്ക് ലഭിച്ച സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ തിരിച്ചുവരവിനാണ് ഇന്നത്തെ മത്സരം സാക്ഷ്യം വഹിക്കുക.

മറുവശത്ത് ബ്രസീലിന് മിന്നും താരം നെയ്മര്‍ ടീമിലില്ലെന്നുള്ള ആശങ്കയുമുണ്ട്. എങ്കിലും കഴിഞ്ഞ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോഴും അര്‍ജന്‍റീനക്കെതിരെ വിജയം നേടാന്‍ കാനറികള്‍ക്ക് സാധിച്ചിരുന്നു. പക്ഷേ കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ആത്ര ആശാവഹമായ പ്രകടനമല്ല ബ്രസീല്‍ ടീം നടത്തിയിരിക്കുന്നത്. നാല് മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് ടീമിന് നേടാനായത്.

കോപ്പയില്‍ നിന്ന് പുറത്തായതിന് ശേഷം നാലില്‍ രണ്ട് മത്സരങ്ങള്‍ അര്‍ജന്‍റീന വിജയം നേടി. ഇക്വഡോറിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത മത്സരവും ഇതില്‍ ഉള്‍പ്പെടും. യൂറോപ്യന്‍ ശക്തികളായ ജര്‍മനിയില്‍ അവിശ്വസനീയ പ്രകടനം നടത്തി സമനിലയില്‍ തളയ്ക്കാനും ടീമിന് സാധിച്ചു. ഇതോടെ സൂപ്പര്‍ക്ലാസിക്കോയിലും വിജയം നേടാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്‍റീന. 

സാധ്യത ടീം

ബ്രസീല്‍: അലിസണ്‍, ഡാനിലോ, മാര്‍ക്വീഞ്ഞോസ്, തിയാഗോ സില്‍വ, സാന്‍ഡ്രോ, ആര്‍തര്‍, കാസെമിറോ, കുടീഞ്ഞോ, വില്യന്‍, ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്

അര്‍ജന്‍റീന: ആന്‍ഡ്രാഡ, ഫോയ്ത്, പെസെല്ല, ഒട്ടാമെന്‍ഡി, ഒക്കാമ്പസ്, പരേഡസ്, പോള്‍, അക്യൂണ, മെസി, ഡിബാല, അഗ്യൂറോ

click me!