സൗഹൃദ മത്സരം കടുക്കും; ജര്‍മനിയും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍

Published : Oct 09, 2019, 09:51 AM IST
സൗഹൃദ മത്സരം കടുക്കും; ജര്‍മനിയും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍

Synopsis

2014ലെ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ലിയോണല്‍ മെസിയുടെയും മാനുവേൽ ന്യൂയറിന്‍റെയും അഭാവം ശ്രദ്ധേയമാകും

ഡോര്‍ട്മുണ്ട്: സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ ഇന്ന് കരുത്തന്മാര്‍ നേര്‍ക്കുനേര്‍. മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍ വരും. ജര്‍മനിയിലെ ഡോര്‍ട്മുണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം.

2014ലെ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ലിയോണല്‍ മെസിയുടെയും മാനുവേൽ ന്യൂയറിന്‍റെയും അഭാവം ശ്രദ്ധേയമാകും. ഏഞ്ചൽ ഡി മരിയ, സെര്‍ജിയോ അഗ്യൂറോ എന്നിവരും അര്‍ജന്‍റീന നിരയിൽ ഉണ്ടാകില്ല. പൗളോ ഡിബാല, ഏഞ്ചൽ കോറിയ, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവരിലാണ് അര്‍ജന്‍റീനയുടെ പ്രതീക്ഷ.

മികച്ച ഫോമിലുള്ള സെര്‍ജെ ഗ്‍‍നാബ്രി, ജോഷ്വാ കിമ്മിച്ച്, മാര്‍ക്കോ റൂസ് എന്നിവരാണ് ജര്‍മന്‍ നിരയിലെ പ്രമുഖര്‍. ഇതുവരെ 22 തവണ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ അര്‍ജന്‍റീന പത്തിലും ജര്‍മനി എട്ടിലും ജയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ