നെര്‍ലന്‍ഡ്‌സിനെതിരെ അര്‍ജന്റീനയ്ക്ക് പരിക്ക് ആശങ്ക; രണ്ട് ഇലവന്‍ പരീക്ഷിച്ച് സ്‌കലോണി

By Web TeamFirst Published Dec 9, 2022, 10:59 AM IST
Highlights

ഏഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും കളിക്കുമോയെന്ന് ഉറപ്പില്ലാത്തതാണ് ഇതിന് കാരണം. പരിക്ക് മാറി പരിശീലനം തുടങ്ങിയെങ്കിലും ഇന്നത്തെ അവസാനവട്ട വൈദ്യപരിശോധനയ്ക്കുശേഷമേ ഇവരുടെകാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ.

ദോഹ: നെതര്‍ലന്‍ഡ്‌സിനെതിരെ സെമിഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീന തയ്യാറെടുക്കുന്നത് വ്യത്യസ്ത തന്ത്രങ്ങളുമായി. രണ്ട് പ്രധാന താരങ്ങളുടെ പരിക്കാണ് ഇതിന് കാരണം. കളത്തിലറങ്ങുംമുന്‍പേ വാക്‌പോര് തുടങ്ങിക്കഴിഞ്ഞു ഡച്ചുകാര്‍. കോച്ചും താരങ്ങളുമെല്ലാമുണ്ട് ഇക്കൂട്ടത്തില്‍. എന്നാല്‍ വാക്കിലല്ല കളിയിലാണ് കാര്യമെന്നാണ് അര്‍ജന്റൈന്‍ സംഘം പറയാതെ പറയുന്നത്. അവസാനവട്ട ഒരുക്കവും പൂര്‍ത്തിയായെങ്കിലും കോച്ച് ലിയോണല്‍ സ്‌കലോണി ആദ്യ ഇലവനെ നിശ്ചയിച്ചിട്ടില്ല. 

ഏഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും കളിക്കുമോയെന്ന് ഉറപ്പില്ലാത്തതാണ് ഇതിന് കാരണം. പരിക്ക് മാറി പരിശീലനം തുടങ്ങിയെങ്കിലും ഇന്നത്തെ അവസാനവട്ട വൈദ്യപരിശോധനയ്ക്കുശേഷമേ ഇവരുടെകാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ. ഇതുകൊണ്ടുതന്നെ ഡിപോളു ഡിം മരിയയും കളിക്കാത്ത സാഹചര്യമുണ്ടായാല്‍ ഇറക്കേണ്ട ഇലവനെയും പരിശീലനത്തിനിടെ സ്‌കലോണി പരീക്ഷിച്ചു. ഇരുവരും ആദ്യ ഇലവനില്‍ എത്തുകയാണെങ്കില്‍ പതിവ് 4-3-3 ഫോര്‍മേഷനില്‍ തന്നെ അര്‍ജന്റീന കളിക്കും. 

ഗോള്‍പോസ്റ്റില്‍ എമിലിയാനോ മാര്‍ട്ടിനെസ്. നിഹ്വെല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമേറൊ, നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍കോസ് അക്യൂന എന്നിവര്‍ പ്രതിരോധത്തിലുണ്ടാവും. ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍ എന്നിവര്‍ക്കാണ് മധ്യനിരയുടെ ചുമതല. മുന്നേറ്റത്തില്‍ എയ്ഞ്ചല്‍ ഡി മരിയ, ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്. ഡി പോളും ഡി മരിയയും കളിക്കുന്നില്ലെങ്കില്‍ 5.3.2 ഫോര്‍മേഷനിലേക്ക് മാറാനാണ് സ്‌കലോണിയുടെ തീരുമാനം. 

പ്രതിരോധിക്കാന്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് കൂടിയെത്തും. ഡി പോളിന് പകരം ലിയാന്‍ഡ്രോ പരേഡസ് മധ്യനിരയില്‍ സ്ഥാനം പിടിക്കും. 

അര്‍ജന്റീന ടീം: എമിലിയാനോ മാര്‍ട്ടിനെസ്, നിഹ്വെല്‍ മൊളീന, ക്രിസ്റ്റിയന്‍ റൊമേറൊ, നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍കോസ് അക്യൂന, എന്‍സോ ഫെര്‍ണാണ്ടസ്, ലിയാന്‍ഡ്രോ പരേഡെസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്.

click me!