അര്‍ജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം; തോറ്റാല്‍ പുറത്ത്

Published : Jun 23, 2019, 12:05 PM ISTUpdated : Jun 23, 2019, 12:08 PM IST
അര്‍ജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം; തോറ്റാല്‍ പുറത്ത്

Synopsis

ആദ്യ കളിയിൽ തോൽക്കുകയും രണ്ടാം കളിയിൽ സമനില വഴങ്ങുകയും ചെയ്ത അർജന്‍റീന ഒരു പോയിന്‍റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ഖത്തറിനെ തോൽപിച്ചാലും കൊളംബിയ.പരാഗ്വേ മത്സര ഫലത്തെക്കൂടി ആശ്രയിച്ചായിരിക്കും അർജന്‍റീനയുടെ ക്വാർട്ടർ ഫൈനൽ സാധ്യത

സാവോപോളോ: കോപ്പ അമേരിക്കയിൽ അർജന്‍റീനയ്ക്ക് ഇന്ന് ജീവൻമരണ പോരാട്ടം. അർജന്‍റീന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഖത്തറിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. ഇതേസമയംതന്നെ, കൊളംബിയ പരാഗ്വേയെ നേരിടും. ആദ്യ കളിയിൽ തോൽക്കുകയും രണ്ടാം കളിയിൽ സമനില വഴങ്ങുകയും ചെയ്ത അർജന്‍റീന ഒരു പോയിന്‍റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.

ഖത്തറിനെ തോൽപിച്ചാലും കൊളംബിയ-പരാഗ്വേ മത്സര ഫലത്തെക്കൂടി ആശ്രയിച്ചായിരിക്കും അർജന്‍റീനയുടെ ക്വാർട്ടർ ഫൈനൽ സാധ്യത. ആറ് പോയിന്‍റുള്ള കൊളംബിയയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന താരങ്ങള്‍ ഫോമിലെത്താത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്.

പൗളോ ഡിബാലയ്ക്ക് അവസരം കൊടുക്കാത്തതും ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം പരിശീലനത്തില്‍ ഡിബാല-മെസി കോമ്പിനേഷന്‍ പരിശീലകന്‍ പരീക്ഷിച്ചിട്ടുണ്ട്. ഖത്തറിനെതിരെ കളിത്തിലിറങ്ങുമ്പോള്‍ ഈ കൂട്ടുക്കെട്ടാകും അര്‍ജന്‍റീനയ്ക്ക് മുതല്‍ക്കൂട്ടാവുകയെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്