അർജന്റീനയുടെ വിജയം ആഘോഷിച്ചത് ടാറ്റു ചെയ്ത്; പക്ഷേ ആരാധികയ്ക്ക് 'എട്ടിന്റെ പണി' കെട്ടി! ഒടുവിൽ...

Published : Dec 27, 2022, 10:13 PM IST
അർജന്റീനയുടെ വിജയം ആഘോഷിച്ചത് ടാറ്റു ചെയ്ത്; പക്ഷേ ആരാധികയ്ക്ക് 'എട്ടിന്റെ പണി' കെട്ടി! ഒടുവിൽ...

Synopsis

ഒരു അർജന്റീന ആരാധിക എമിയുടെ പേര് ടാറ്റുവുമായി തന്റെ പുറത്ത് ചെയ്യാൻ നോക്കിയപ്പോൾ സംഭവിച്ച ഒരു അബദ്ധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ളത്

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് കിരീടത്തിൽ മുത്തിട്ടതിന്റെ ആഘോഷങ്ങൾ അർജന്റീനയിൽ കഴിഞ്ഞിട്ടില്ല. ലിയോണൽ മെസിയെയും സംഘത്തെയും നെഞ്ചേറ്റി ഒരു രാജ്യം മുഴുവൻ ആറാടുകയാണ്. ലോകകപ്പ് ഫൈനലിൽ ഉൾപ്പെടെ മിന്നും സേവുകളുമായി കളം നിറയാൻ ​ഗോൾ കീപ്പർ എമി മാർട്ടിനസിന് സാധിച്ചിരുന്നു. കിരീട നേട്ടത്തിന് ശേഷം എമിയുടെ ചില ആഘോഷങ്ങൾ അതിര് വിട്ടെങ്കിലും അർജന്റീന ആരാധകർക്ക് എമി തങ്ങളുടെ ഹീറോയാണ്.

ഇപ്പോൾ ഒരു അർജന്റീന ആരാധിക എമിയുടെ പേര് ടാറ്റുവുമായി തന്റെ പുറത്ത് ചെയ്യാൻ നോക്കിയപ്പോൾ സംഭവിച്ച ഒരു അബദ്ധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ളത്. ഫൈനലിന് ശേഷം അർജന്റീന പതാക, മൂന്ന് നക്ഷത്രങ്ങൾ, ഒരു ജോടി ​ഗ്ലൗസുകൾ, ദിബു മാർട്ടിനസ് എന്ന പേര് എന്നിവയാണ് പട്രീഷ്യ എന്ന ആരാധിക ടാറ്റു ചെയ്തത്. എന്നാൽ, ദിബു മാർട്ടിനസിന് പകരം ടാറ്റു ആർട്ടിസ്റ്റ് പേര് എഴുതിയത് ദിബു ഫെർണാണ്ടസ് എന്നായി പോയി. ഇതോടെ പട്രീഷ്യക്ക് ടാറ്റു മാറ്റേണ്ടി വന്നു.

ദിബു ഫെർണാണ്ടസ് എന്നെഴുതിയതിന് മുകളിൽ കൂടെ ഒരു ​ഗോൾ കീപ്പർ സേവ് ചെയ്യുന്നതിന്റെ മാതൃക ടാറ്റു ചെയ്യുകയും ദിബു മാർട്ടിനസ് എന്ന പേര് ഉൾപ്പെടുത്തുകയും ചെയ്തതോടെ കാര്യം പരിഹരിക്കപ്പെട്ടു. എന്തായാലും രണ്ട് ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. അതേസമയം, എമിയുടെ കിരീടം നേടിയ ശേഷമുള്ള ആഘോഷങ്ങളെ ഫ്രാൻസിന്റെ മുൻ പ്രതിരോധ നിര താരം ആദിൽ റാമി കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

വളരെ മോശം ഭാഷയിലുള്ള ആ വിമർശനത്തിന് എമിയുടെ സഹതാരം ഏയ്ഞ്ചൽ ഡി മരിയ ചുട്ട മറുപ‌ടി തന്നെ കൊടുക്കുകയും ചെയ്തു. എമിയാണ് ലോകത്തിലെ ഏറ്റവും മികച്ച ​ഗോൾകീപ്പർ എന്നും വേറെ എവിടെയെങ്കിലും പോയി കരയൂ എന്നുമായിരുന്നു മരിയയുടെ മറുപടി. ഏയ്ഞ്ചൽ എന്താ തന്നെ പഠിപ്പിക്കാൻ വരുവാണോ എന്ന് റാമി തിരികെയും ചോദിച്ചിട്ടുണ്ട്. 

അമ്പമ്പോ! 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ് ഏത്? ബിബിസി പോളിൽ ഖത്തറിന്റെ 'ആറാട്ട്'

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ