ചാംപ്യന്‍സ് ലീഗ്: ലെയ്പ്‌സിഗും അറ്റ്‌ലാന്‍റയും ക്വാര്‍ട്ടറില്‍; ടോട്ടന്‍ഹാം, വലന്‍സിയ പുറത്ത്

Published : Mar 11, 2020, 08:44 AM IST
ചാംപ്യന്‍സ് ലീഗ്: ലെയ്പ്‌സിഗും അറ്റ്‌ലാന്‍റയും  ക്വാര്‍ട്ടറില്‍; ടോട്ടന്‍ഹാം, വലന്‍സിയ പുറത്ത്

Synopsis

വലന്‍സിയയും ടോട്ടന്‍ഹാമും യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ജര്‍മന്‍ ക്ലബ് ലെയ്പ്‌സിഗിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റാണ് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ടോട്ടന്‍ഹാം പുറത്തായത്.

മാഡ്രിഡ്: വലന്‍സിയയും ടോട്ടന്‍ഹാമും യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ജര്‍മന്‍ ക്ലബ് ലെയ്പ്‌സിഗിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റാണ് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ടോട്ടന്‍ഹാം പുറത്തായത്. ആദ്യപാദത്തില്‍ 1-0ത്തിനും ലെയ്പ്‌സിഗ് ജയിച്ചിരുന്നു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അറ്റ്‌ലാന്റ വലന്‍സിയയെ തോല്‍പ്പിച്ചത്. ആദ്യപാദത്തില്‍ അറ്റ്‌ലാന്റ നാല് ഗോളുകള്‍ക്ക് ജയിച്ചിരുന്നു.

മാഴ്‌സല്‍ സബിറ്റ്‌സറിന്റെ ഇരട്ട ഗോളാണ് ടോട്ടന്‍ഹാമിനെതിരെ ലെയ്പ്‌സിഗിന് ജയമൊരുക്കിയത്. എമില്‍ ഫോര്‍സ്ബര്‍ഗിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. വലന്‍സിയക്കെതിരെ ജോസിഫ് ഇലിസിച്ചാണ് നാല് ഗോളും നേടിയത്. കെവിന്‍ ഗമേറിയോ, ഫെറാന്‍ ടോറസ് എന്നിവരുടെ വകയായിരുന്നു വലന്‍സിയയുടെ ഗോളുകള്‍. 

ഇന്ന് നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിനെ നേടിരും. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. ലിവര്‍പൂളിന്റെ ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് ഇന്നത്തെ മത്സരം. ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജി ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ നേരിടും. ആദ്യപാദത്തില്‍ ബൊറൂസിയ 2-1ന് ജയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ മുന്നേറ്റനിരയിലേക്ക് ജര്‍മ്മന്‍ താരം മര്‍ലോണ്‍ റൂസ് ട്രൂജിലോ എത്തുന്നു
'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ