ലാ ലിഗയില്‍ വീണ്ടും അട്ടിമറി; അത്‌ലറ്റിക്കോ മാഡ്രിഡിന് തോല്‍വി, ബാഴ്സക്ക് ജയം

By Web TeamFirst Published Apr 26, 2021, 3:02 PM IST
Highlights

അതേസമയം, ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ വിയ്യാറയലിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് ബാഴ്സ ജയിച്ചു കയറുകയും ചെയ്തു. അന്‍റോണിയോ ഗ്രീസ്മാമാണ് ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത്.

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കിരീടപ്പോരാട്ടം മുറുകുന്നു. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ മൂന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്താന്‍ അവസരമൊരുങ്ങി. ബില്‍ബാവോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്.  

എട്ടാം മിനിറ്റില്‍ അലജാണ്ട്രോ റെമിറോയും ബില്‍ബാവോയെ മുന്നിലെത്തിച്ചപ്പോള്‍ 77-ാം മിനിറ്റില്‍ സ്റ്റെഫാന്‍ സാവിച്ച് അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. എന്നാല്‍ 86-ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടീനസ് ബില്‍ബാവോയുടെ വിജഗോള്‍ നേടി.

അതേസമയം, ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ വിയ്യാറയലിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് ബാഴ്സ ജയിച്ചു കയറുകയും ചെയ്തു. അന്‍റോണിയോ ഗ്രീസ്മാമാണ് ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത്.

തോറ്റെങ്കിലും പോയന്‍റ് പട്ടികയില്‍ 73 പോയന്‍റുമായി അത്‌ലറ്റിക്കോ തന്നെയാണ് ഒന്നാമത്. 71 പോയന്‍റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. ഇരു ടീമുകളെക്കാളും ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സക്കും 71 പോയന്‍റാണുള്ളത്. വ്യാഴാഴ്ച എട്ടാം സ്ഥാനത്തുളള ഗ്രനെഡക്കെതിരായ മത്സരം ജയിച്ചാല്‍ ബാഴ്സക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. 70 പോയന്‍റുള്ള സെവിയ്യ നാലാം സ്ഥാനത്തുണ്ട്.

click me!