സ്നേഹവും വ്യക്തിപരമായ സന്തോഷവുമാണ് ജനങ്ങളുടെ അഭിപ്രായത്തേക്കാൾ പ്രധാനം. ടിയാനയോടൊപ്പം താൻ സുരക്ഷിതനും സന്തുഷ്ടനുമാണെന്നും പെപ്പെ പറഞ്ഞു.
ലണ്ടൻ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുൻ ആഴ്സണൽ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു. അമേരിക്കൻ അഡൽറ്റ് ഫിലിം നടിയും സോഷ്യൽ മീഡിയ താരവുമായ ടിയാന ട്രംപാണ്(കീന നിഷെൽ ജോൺസ്) താരത്തിന്‍റെ വധു. കഴിഞ്ഞ ഒന്നരവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തത്. തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐവറി കോസ്റ്റ് താരം കൂടിയായ നിക്കോളാസ് പെപ്പെ പറഞ്ഞു. ടിയാനയുമായുള്ള ബന്ധം തനിക്ക് വലിയ ആത്മവിശ്വാസവും സമാധാനവുമാണ് നൽകുന്നുവെന്നും താരം വെളിപ്പെടുത്തി.
സ്നേഹവും വ്യക്തിപരമായ സന്തോഷവുമാണ് ജനങ്ങളുടെ അഭിപ്രായത്തേക്കാൾ പ്രധാനം. ടിയാനയോടൊപ്പം താൻ സുരക്ഷിതനും സന്തുഷ്ടനുമാണെന്നും പെപ്പെ പറഞ്ഞു. 2024 ൽ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിൽ ചേർന്നതിന് പിന്നാലെയാണ് പെപ്പെയും ടിയാനയും പ്രണയത്തിലായത്. വയ്യാറയലിന്‍റെ വിഐപി ബോക്സിൽ പെപ്പെയെ പ്രോത്സാഹിപ്പിക്കാൻ ടിയാന എത്തിയത് നേരത്തെ വാർത്തയായിരുന്നു. ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതം ഇതുവരെ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. പെപ്പെയുടെ മുൻ വിവാഹത്തിലെ കുട്ടികളോടൊപ്പം ടിയാന സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇവരുടെ പ്രണയം ആരാധകർ തിരിച്ചറിഞ്ഞത്.
പെപ്പെയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ തന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ആരുടെയും വിമർശനങ്ങൾ തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് പെപ്പെ. സന്തോഷം കണ്ടെത്തുന്നതിന് ഒരാളുടെ തൊഴിൽ നോക്കേണ്ടതില്ലെന്നും പല ആരാധകരും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 72 മില്യൺ പൗണ്ട് എന്ന റെക്കോർഡ് തുകയ്ക്ക് ആഴ്‌സണലിൽ എത്തിയ പെപ്പെക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ആഴ്സണൽ വിട്ട പെപ്പെ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിനായാണ് കളിക്കുന്നത്. പെപ്പെ-ടിയാന വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്നാണ് താരത്തോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
