ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും; കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ മാറിയതിന് പിന്നാലെ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട

Published : Sep 30, 2026, 09:52 AM IST
Kerala Blasters

Synopsis

യുഎഇ ആസ്ഥാനമായുള്ള അൽ ഫുർസാൻ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്സിന്‍റെ മുഴുവൻ ഓഹരികളും സ്വന്തമാക്കുകയും ആരാധകരുമായുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മഞ്ഞപ്പടയുടെ ഈ തീരുമാനം.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥാവകാശം മാറിയതിന് പിന്നാലെ ക്ലബ്ബിനെതിരെയുള്ള ബഹിഷ്കരണം പിൻവലിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ ടീമിന് പിന്തുണയുമായി സ്റ്റേഡിയങ്ങളിലേക്ക് മടങ്ങിയെത്തുമെന്ന് മഞ്ഞപ്പട സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ക്ലബ്ബിലുണ്ടായ നിർണായകമായ മാനേജ്‌മെന്‍റ് മാറ്റങ്ങളെയും പുതിയ തുടക്കത്തെയും ആരാധകർ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

സ്പോർട്ടിങ് ഡയറക്ടറെ മാറ്റിയ പുതിയ മാനേജ്‌മെന്റിന്‍റെ തീരുമാനത്തെ മഞ്ഞപ്പട പൂർണ്ണമായും സ്വാഗതം ചെയ്തു. പുതിയ മാനേജ്‌മെന്‍റിന് കീഴിൽ ക്ലബ്ബിന് മികച്ച ഫുട്ബോൾ ഘടനയും ദീർഘകാല പദ്ധതികളും ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ, ക്ലബ്ബിന്‍റെ സിഇഒ പദവിയിൽ മാറ്റമില്ലാതെ തുടരുന്നതിൽ മഞ്ഞപ്പട പരസ്യമായി നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. മാനേജ്‌മെന്‍റിൽ വരുത്തിയ മറ്റ് മാറ്റങ്ങൾ ആശ്വാസകരമാണെങ്കിലും സിഇഒ തുടരുന്നത് ആരാധകർക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നുണ്ട്.

യുഎഇ ആസ്ഥാനമായുള്ള അൽ ഫുർസാൻ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്സിന്‍റെ മുഴുവൻ ഓഹരികളും സ്വന്തമാക്കുകയും ആരാധകരുമായുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മഞ്ഞപ്പടയുടെ ഈ തീരുമാനം. ഇതോടെ, പുതിയ സീസണിൽ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറികൾ വീണ്ടും മഞ്ഞക്കടലായി മാറുമെന്നുറപ്പായി. ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്, ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥാവകാശത്തിൽ നിർണായക മാറ്റം പ്രഖ്യാപിച്ചത്.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കൺസോർഷ്യമായ അൽ ഫുർസാൻ ഗ്രൂപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയത്. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പുതിയ മാനേജ്‌മെന്റ് ഈ പ്രഖ്യാപനം നടത്തിയത്.മുൻ ഉടമകളായ മാഗ്നം സ്‌‌പോർട്സിൽ നിന്നാണ് അൽ ഫുർസാൻ ക്ലബ് പൂർണ്ണമായും വാങ്ങിയത്.ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങളും നിയന്ത്രണവും മലയാളികളുടെ ഉടമസ്ഥതയിലുള്ള ഓഫിയോ സ്പോർട്ടി ആയിരിക്കും നിർവ്വഹിക്കുക.ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പർ താരം അഡ്രിയാൺ ലൂണ ടീമിൽ തുടരുമെന്ന് പുതിയ മാനേജ്‌മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. മുഖ്യ പരിശീലകനായി ആഷ്ലി വെസ്റ്റ്‌വുഡ് തന്നെ ടീമിനെ നയിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പണി പാളിയോ മിസ്‌റ്റര്‍ ചൗബേ? ഇന്ത്യ-ബ്രസീല്‍ ടിക്കറ്റ്‌ വില്‌പന ശോകം, ബഗാന്‍ വിറ്റത്‌ 90 ടിക്കറ്റുകള്‍, മുഹമ്മദന്‍സ്‌ 12 ടിക്കറ്റുകള്‍ !!
കേരള ബ്ലാസ്റ്റേഴ്‌സിന്റെ 100 ശതമാനം ഓഹരികളും കൈമാറി; പുതിയ ഉടമകള്‍ യുഎഇയില്‍ നിന്ന്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍