ക്ലാസിക്ക് പോര് ഈമാസം 16ന്; ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്‌സ്ച്ചറായി

By Web TeamFirst Published Aug 9, 2020, 11:21 AM IST
Highlights

16ന് മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂനിച്ചും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വരും. നാപോളിയെ തോല്‍പ്പിച്ചാണ് ബാഴ്‌സ ക്വാര്‍ട്ടറിനെത്തുന്നത്. ബയേണാവട്ടെ ചെല്‍സിയെ ഇരുപാദങ്ങളിലുമായി 7-1ന് തകര്‍ക്കുകയായിരുന്നു.

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്‌സ്ച്ചറായി. ഇന്ന് പുലര്‍ച്ചെയാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചത്. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലാണ് മത്സരങ്ങള്‍ നടക്കുക. എല്ലാ സീസണിലും രണ്ട് പാദങ്ങളിലായിട്ടാണ് മത്സരം നടക്കുന്നതെങ്കില്‍ ഇത്തവണ ഒരു മത്സരം മാത്രമാണുണ്ടാവുക. കൊവിഡ് നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തിലാണിത്. 

ഓഗസ്റ്റ് 13ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജി ഇറ്റാലിയന്‍ ടീം അറ്റ്‌ലാന്റയെ നേരിടും. സീരി എയില്‍ മികച്ച ഫോമിലായിരുന്നു അറ്റ്‌ലാന്റ. നെയ്മറേയും സംഘത്തേയും സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയായിരിക്കും അറ്റ്‌ലാന്റ. അടുത്ത ദിവസം നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ് ജര്‍മന്‍ ടീമായ ലെപ്‌സിഗിനെ നേരിടും.

15നാണ് മാഞ്ചസ്റ്റര്‍ സിറ്റി- ലിയോണ്‍ പോരാട്ടം. തൊട്ടടുത്ത ദിവസാണ് ചാംപ്യന്‍സ് ലീഗിലെ ക്ലാസിക്ക് പോര്. 16ന് മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂനിച്ചും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വരും. നാപോളിയെ തോല്‍പ്പിച്ചാണ് ബാഴ്‌സ ക്വാര്‍ട്ടറിനെത്തുന്നത്. ബയേണാവട്ടെ ചെല്‍സിയെ ഇരുപാദങ്ങളിലുമായി 7-1ന് തകര്‍ക്കുകയായിരുന്നു.

click me!