
ബാഴ്സലോണ: ബാഴ്സലോണയുടെ ബ്രസീല്‍ സൂപ്പര്‍ താരം ഫിലിപ്പെ കുടീഞ്ഞോ ജർമ്മൻ ലീഗിലേക്ക്. കുടീഞ്ഞോ ബയേൺ മ്യൂണിക്കുമായി ഒരുവർഷ കരാറിലെത്തി. വായ്പാ അടിസ്ഥാനത്തിലാണ് കരാർ. സീസണിനൊടുവിൽ ബയേണുമായി സ്ഥിരം കരാർ ഒപ്പുവയ്ക്കാവുന്ന തരത്തിലാണ് ഇരുടീമുകളും താരക്കൈമാറ്റം നടത്തിയിരിക്കുന്നത്.
ഇരുപത്തിയേഴുകാരനായ കുടിഞ്ഞോ കഴിഞ്ഞ വർഷം ജനുവരിയിലാണ് ലിവർപൂളിൽ നിന്ന് ബാഴ്സയിലെത്തിയത്. 76 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് നേടിയത്. പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതിരുന്നതോടെയാണ് ബാഴ്സ കുടീഞ്ഞോയെ ഒഴിവാക്കിയത്. കുടീഞ്ഞോയെ പിഎസ്‌ജിക്ക് നല്‍കി നെയ്മറെ സ്വന്തമാക്കാനുള്ള ബാഴ്സയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് പുതിയ ക്ലബ്ബിലേക്ക് കുടിഞ്ഞോ മാറിയത്. ടോട്ടനവും കുടീഞ്ഞോയെ വായ്പാ അടിസ്ഥാനത്തില്‍ സ്വന്തമാക്കാന്‍ നേരത്തെ ശ്രമം നടത്തിയിരുന്നു.
അതിനിടെ കുടിഞ്ഞോ ആഴ്സസണലിലേക്കോ പഴയ ക്ലബ്ബായ ലിവര്‍പൂളിലേക്കോ പോകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കുടിഞ്ഞോ ബയേണ്‍ മ്യൂണിക്കിലേക്ക് മാറിയ കാര്യം ബാഴ്സ തന്നെ ഇന്നലെ വ്യക്തമാക്കി. ലാ ലിഗയിലെ ഉദ്ഘാടന മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയോട് ബാഴ്സ തോല്‍വി വഴങ്ങിയപ്പോള്‍ ഗ്യാലറിയില്‍ കളി കാണാന്‍ കുടിഞ്ഞോയും എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!