പ്യാനിച്ച്- ആര്‍തര്‍ കൈമാറ്റം ബാഴ്‌സലോണ ഔദ്യോഗികമായി അംഗീകരിച്ചു

By Web TeamFirst Published Jun 30, 2020, 9:46 AM IST
Highlights

ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് പോയ ആര്‍തറിന്റെ പകരക്കാരനായിട്ടാണ് പ്യാനിച്ച് ബാഴ്‌സയിലെത്തുന്നത്.

ബാഴ്‌സലോണ: താരകൈമാറ്റങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് ബാഴ്‌സലോണ. ആര്‍തര്‍ മെലോ, മിര്‍ലേം പ്യാനിച്ച് എന്നിവരുടെ കൈമാറ്റമാണ് ബാഴ്‌സാലോണ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് പോയ ആര്‍തറിന്റെ പകരക്കാരനായിട്ടാണ് പ്യാനിച്ച് ബാഴ്‌സയിലെത്തുന്നത്. യുവന്റസിന്റെ മധ്യനിരതാരമായിരുന്ന പ്യാനിച്ച് ബോസ്‌നിയ ഹെര്‍സെഗോവിനയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.

👍 : “I’m so happy. I’ll give everything for this club. See you soon. Força Barça!”
💙❤️ pic.twitter.com/CNvbzexoBd

— FC Barcelona (@FCBarcelona)

ഏകദേശം 65 മില്യണ്‍ യൂറോ നല്‍കിയാണ് ബാഴ്സലോണ താരത്തെ സ്വന്തമാക്കിയത്. നാല് വര്‍ഷത്തേക്കാണ് താരവുമായിട്ടുള്ള കരാര്‍. സീരി എ കഴിയുന്നത് വരെ താരം യുവന്റസില്‍ തുടരും. നാല് വര്‍ഷം മുമ്പ് റോമയില്‍ നിന്നാണ് പ്യാനിച്ചാണ് യുവന്റസിലെത്തിയത്. നാല് വര്‍ഷങ്ങള്‍ക്കിടെ യുവന്റസിനായി 171 മത്സരങ്ങള്‍ കളിച്ച പ്യാനിച്ച് 22 ഗോളുകളും നേടി.

LATEST NEWS | Agreement with for the transfer of
👋 Welcome!
💙❤️

— FC Barcelona (@FCBarcelona)

ആര്‍തറിന്റെ കൂടുമാറ്റം നേരത്തെ ബാഴ്‌സലോണ സ്ഥിരികരിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ കരാറിലാണ് അര്‍തര്‍ യുവന്റസിലെത്തുന്നത്. ഏകദേശം 72 മില്യണ്‍ യൂറോയ്ക്കാണ് താരം യുവന്റസിലെത്തിയത്. ലാ ലിഗ സീസണ്‍ അവസാനിക്കുന്നത് വരെ താരം ബാഴ്‌സലോണയില്‍ തുടരും.

LATEST NEWS | Agreement with for the transfer of

— FC Barcelona (@FCBarcelona)

പുലര്‍ച്ചെ നടക്കുന്ന അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനുള്ള ബാഴ്സലോണ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018ലാണ് ബ്രസീലിയന്‍ താരം ബാഴ്‌സലോണയിലെത്തുന്നത്.

click me!