ഗോകുലം മുന്‍ സഹപരിശീലകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Jun 29, 2020, 9:04 PM IST
Highlights

2017-2018ല്‍ ഐ-ലീഗിലെ ഗോകുലത്തിന്റെ ആദ്യ സീസണില്‍ ടീമിന്റെ സഹപരിശീലകനായിരുന്നു അലൗഷ്. നിലവില്‍ ഈജിപ്തിലെ ക്ലബ്ബായ ടാന്റ എസ്‌സിയുടെ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു.

കോഴിക്കോട്: ഐ-ലീഗ് ക്ലബ്ബായ ഗോകുലം എഫ് സിയുടെ മുന്‍ സഹ പരിശീലകന്‍ മുഹമ്മദ് അലൗഷ്(44) കൊവിഡ് ബാധിച്ച് മരിച്ചു. ഗോകുലം എഫ്‌സി ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. അലൗഷിന്റെ നിര്യാണത്തില്‍ ക്ലബ്ബ് അഗാധ ദു:ഖം രേഖപ്പെടുത്തി.

We're deeply saddened by the death of our former assistant manager Muhammad Alloush, aged 44, after contracting Covid_19.

The thoughts of everybody at Gokulam Kerala Football Club are with Alloush's family and friends at this sad time.

Rest in peace, Alloush. pic.twitter.com/TgLoYaQHuq

— Gokulam Kerala FC (@GokulamKeralaFC)

2017-2018ല്‍ ഐ-ലീഗിലെ ഗോകുലത്തിന്റെ ആദ്യ സീസണില്‍ ടീമിന്റെ സഹപരിശീലകനായിരുന്നു അലൗഷ്. നിലവില്‍ ഈജിപ്തിലെ ക്ലബ്ബായ ടാന്റ എസ്‌സിയുടെ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. അലൗഷിന്റെ മാതാവും നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ആദ്യ ഐ-ലീഗ് സീസണില്‍ ഗോകുലം ഏഴാമതായാണ് ഫിനിഷ് ചെയ്തതെങ്കിലും വമ്പന്‍ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മിനര്‍വ പഞ്ചാബ് ടീമുകളെ തോല്‍പ്പിച്ച് കരുത്തുകാട്ടിയിരുന്നു. ഈജിപ്ത്, ഇറാഖ്, ലിബിയ, അള്‍ജീരിയ രാജ്യങ്ങളിലെ ക്ലബ്ബുകളിലും അലൗഷ് പരിശീലകനായിരുന്നിട്ടുണ്ട്.

click me!