ബാഴ്സ വിടുമോ?, റൊണാള്‍ഡീഞ്ഞോയെ രക്ഷിക്കാന്‍ പണം നല്‍കിയോ?; പ്രതികരണവുമായി മെസി

By Web TeamFirst Published Apr 10, 2020, 3:08 PM IST
Highlights

നുണ നമ്പര്‍ 1‍-ഞാന്‍ ഇന്ററിലേക്ക് പോകുന്നുവെന്നും റൊണാള്‍ഡീഞ്ഞോയെ ജാമ്യത്തിലാറക്കാന്‍ പണം നല്‍കിയെന്നും. നുണ നമ്പര്‍ 2-ഞാന്‍ പഴയ
ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലേക്ക് പോകുന്നുവെന്നത്. ദൈവത്തിന് നന്ദി, ആരും ഇത് വിശ്വസിച്ചില്ല

ബാഴ്സലോണ: ബാഴ്സലോണ: ബാഴ്സലോണ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാനിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ലിയോണല്‍ മെസി. തന്റെ ആദ്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളും മെസി നിഷേധിച്ചു. 

വ്യാജ പാസ്പോര്‍ട്ട് കേസില്‍ പരാഗ്വേയില്‍ അറസ്റ്റിലായ ബ്രസീലിയന്‍ മുന്‍ താരം റൊണാള്‍ഡീഞ്ഞെയെ ജാമ്യത്തിലിറക്കാന്‍ താന്‍ പണം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും മെസി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നിഷേധിച്ചു.  മെസി ഇന്ററുമായി കരാറിലേര്‍പ്പെട്ടുന്നുവെന്നും റൊണാള്‍ഡീഞ്ഞോയെ ജാമ്യത്തിലിറക്കാന്‍ പണം നല്‍കിയെന്നും ഒരു ഫുട്ബോള്‍ വെബ്സൈറ്റ് വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് മെസി അരിശത്തോടെ പ്രതികരിച്ചത്. 

നുണ നമ്പര്‍ 1‍-ഞാന്‍ ഇന്ററിലേക്ക് പോകുന്നുവെന്നും റൊണാള്‍ഡീഞ്ഞോയെ ജാമ്യത്തിലാറക്കാന്‍ പണം നല്‍കിയെന്നും. നുണ നമ്പര്‍ 2-ഞാന്‍ പഴയ ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലേക്ക് പോകുന്നുവെന്നത്. ദൈവത്തിന് നന്ദി, ആരും ഇത് വിശ്വസിച്ചില്ല-മെസി പോസ്റ്റില്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് റൊണാള്‍ഡിഞ്ഞോയെ പരാഗ്വേന്‍ ജയിലധികൃതര്‍ റൊണാള്‍ഡീഞ്ഞോയെ പരാഗ്വേന്‍ ജയിലധികൃതര്‍ ജാമ്യത്തില്‍ വിട്ടത്. സഹോദരന്‍ 1.6 മില്യണ്‍ ഡോളര്‍ ജാമ്യത്തുക കെട്ടിവച്ചശേഷമാണ് റൊണാള്‍ഡീഞ്ഞോയെ ജാമ്യത്തില്‍ വിട്ടത്. നിലവിലെ കരാര്‍ തീരുന്ന 2021വരെ മെസി ബാഴ്സ വിടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് സൂചന.

click me!