
കൊച്ചി: ഐ എസ് എല്ലിലെ ആദ്യ വാരത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബെച്ചേയ്ക്ക്. ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ എ ടി കെ കൊൽക്കത്തയ്ക്ക് എതിരെ നേടിയ ഗോളിനാണ് പുരസ്കാരം.
പ്രശാന്തിന്റെ പാസിൽ നിന്നായിരുന്നു ഓഗ്‌ബെച്ചേയുടെ ഫിനിഷിംഗ്. ആദ്യ വാരത്തിലെ വോട്ടെടുപ്പില്‍ 84.1 ശതമാനം വോട്ട് നേടിയാണ് ഓഗ്‌ബെച്ചേ പുരസ്കാരത്തിന് അര്‍ഹനായത്. രണ്ട് മത്സരങ്ങളില്‍ രണ്ട് ഗോളുമായി ഓഗ്‌ബെച്ചേ ഗോള്‍വേട്ടയിലും മുന്നിലുണ്ട്.
ലീഗില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേ്സ് ഒരു ജയവും ഒറു തോല്‍വിയുമായി മൂന്ന് പോയന്റോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. അടുത്തമാസം രണ്ടിന് ഹൈദരാബാദ് എഫ്‌സിക്കെതിരെ ഹൈദരാബാദിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!