ക്ലബ് ലോകകപ്പ്: ഓക്‌ലന്‍ഡ് സിറ്റിയെ തൂക്കി ബയേണ്‍, പത്ത് ഗോള്‍ ജയം; അത്‌ലറ്റികോ മാഡ്രിഡിനെതിരെ പിഎസ്ജിക്കും ജയം

Published : Jun 16, 2025, 09:27 AM IST
Bayern Munich

Synopsis

ക്ലബ് ലോകകപ്പില്‍ ബയേണ്‍ മ്യൂണിക്ക് ഗംഭീര തുടക്കം. ഓക്‌ലന്‍ഡ് സിറ്റിയെ 10 ഗോളിന് തകര്‍ത്തു.

ന്യൂയോര്‍ക്ക്: ക്ലബ് ലോകകപ്പില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് ഗംഭീര തുടക്കം. ന്യൂസിലന്‍ഡ് ക്ലബായ ഓക്‌ലന്‍ഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളിന് തകര്‍ത്തു. ആദ്യ പകുതിയില്‍ ആറും രണ്ടാം പകുതിയില്‍ നാല് ഗോളുമാണ് ബയേണ്‍ അടിച്ചുകൂട്ടിയത്. ബയേണിനായി ജമാല്‍ മുസിയാല ഹാട്രിക്ക് ഗോള്‍ നേടി. തോമസ് മുള്ളര്‍, മൈക്കല്‍ ഒലിസ്, കിംഗ്‌സിലി കോമാന്‍ എന്നിവര്‍ രണ്ട് ഗോള്‍ വീതം കണ്ടെത്തി. ബുണ്ടസ് ലീഗയില്‍ കിരീടം തിരിച്ചുപിടിച്ച ബയേണിന്റെ ഗംഭീര പ്രകടനമാണ് സിന്‍സിനാറ്റി സ്റ്റേഡിയത്തില്‍ കണ്ടത്. ഓക്‌ലന്‍ഡ് സിറ്റിക്ക് ബയേണിന്റെ പോസ്റ്റിലേക്ക് ഒരു ഷോട്ട് മാത്രമാണ് തൊടുക്കാനായത്. സമീപകാലത്തെ ജര്‍മന്‍ ക്ലബിന്റെ ഏറ്റവും വലിയ വിജയമാണിത്.

പിഎസ്ജിക്ക് മിന്നും ജയം

ക്ലബ് ലോകകപ്പില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് മിന്നും ജയം. സ്പാനിഷ് കരുത്തരായ അത്റ്റലിക്കോ മാഡ്രിഡിനെ എതിരില്ലാത്ത 4 ഗോളിന് തകര്‍ത്തു. ആദ്യ പകുതിയില്‍ ഫാബിയന്‍ റൂയിസും വിറ്റിന്‍ഹയുമാണ് പിഎസ്ജിക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ സെന്നി മയുലുവും, ലീ കാംഗും പിഎസ്ജിയുടെ ജയം ഉറപ്പിച്ചു. യുവേഫ ചാന്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് വമ്പന്മാര്‍ ക്ലബ് ലോകകപ്പിലും കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്.

ചെല്‍സി ഇന്നിറങ്ങും

ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ഇന്നിറങ്ങും. അമേരിക്കന്‍ ക്ലബ് ലോസ് ആഞ്ചലസ് എഫ്‌സിയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് അമേരിക്കയിലെ അറ്റ്‌ലാന്റാ സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് സീസണില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെല്‍സി ക്ലബ് ലോകകപ്പില്‍ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2021ല്‍ യുഎഇയില്‍ നടന്ന ക്ലബ് ലോകകപ്പിലാണ് ചെല്‍സി ആദ്യമായി ചാന്പ്യന്മാരായത്. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്ക അര്‍ജന്റൈന്‍ ക്ലബ് ബോക ജൂനിയേഴ്‌സുമായി ഏറ്റുമുട്ടും. പുലര്‍ച്ചെ 3.30നാണ് മത്സരം തുടങ്ങുക.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ