ശക്തമായ തിരിച്ചുവരവിന് ഇന്ത്യ; ബെലാറൂസിനെതിരായ സന്നാഹ മത്സരം ഇന്ന്, ടീമില്‍ മാറ്റമുറപ്പ്

Published : Mar 26, 2022, 01:47 PM ISTUpdated : Mar 26, 2022, 01:51 PM IST
ശക്തമായ തിരിച്ചുവരവിന് ഇന്ത്യ; ബെലാറൂസിനെതിരായ സന്നാഹ മത്സരം ഇന്ന്, ടീമില്‍ മാറ്റമുറപ്പ്

Synopsis

ബുധനാഴ്‌ച ബഹറിനിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു

ബഹറിന്‍: എഎഫ്‌സി കപ്പിന് (AFC Cup) മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ബെലാറൂസിനെ (India vs Belarus) നേരിടും. ബഹറിനിൽ ഇന്ത്യന്‍സമയം രാത്രി ഒൻപതരയ്ക്കാണ് കളി തുടങ്ങുക. വിസ തടസം കാരണം ആദ്യ മത്സരം നഷ്‌‌ടമായ താരങ്ങള്‍ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ടീമിൽ മാറ്റം ഉറപ്പാണ്. കൂടുതല്‍ യുവതാരങ്ങള്‍ക്ക് ഇഗോര്‍ സ്റ്റിമാക് (Igor Stimac) അവസരം നല്‍കിയേക്കും. എഎഫ്സി കപ്പിന്‍റെ യോഗ്യതാ റൗണ്ടിൽ (2023 AFC Asian Cup qualifiers) ഹോങ്കോംഗ്, കംപോഡിയ, അഫ്‌ഗാനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. 

ബുധനാഴ്‌ച ബഹറിനിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. കളിയിൽ മലയാളി താരം വി പി സുഹൈർ അരങ്ങേറ്റം കുറിച്ചിരുന്നു. 88-ാം മിനിറ്റ് വരെ ബഹറിനെ 1-1സമനിലയില്‍ പിടിച്ച ഇന്ത്യയെ ഹുമൈദാന്‍ നേടിയ ഗോളിലൂടെ ആതിഥേയര്‍ മറികടക്കുകയായിരുന്നു. 

ആദ്യപകുതിയില്‍ ബഹറിന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. കളിയുടെ തുടക്കത്തില്‍ ബഹറിന്‍ ടീമിന്‍റെ പെനാല്‍റ്റി നായകന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തിട്ട് ഇന്ത്യയുടെ രക്ഷനായി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റിലാണ് ബഹറിന്‍ ലീഡെടുത്തത്. മൊഹമ്മദ് ഹര്‍ദാന്‍റെ വകയായിരുന്നു ഗോള്‍. ആദ്യപകുതിയില്‍ ഒരു ഗോളിന്‍റെ ലീഡില്‍ മടങ്ങിയ ബഹറിനെ രണ്ടാംപകുതിയില്‍ 59-ാം മിനിറ്റില്‍ രാഹുല്‍ ബെക്കേയുടെ ഗോളിലൂടെ ഇന്ത്യ സമനിലയില്‍ പിടിച്ചെങ്കിലും പൂര്‍ണസമയത്തിന് തൊട്ടുമ്പ് മത്സരഫലം മാറിമറിയുകയായിരുന്നു. എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ജൂണ്‍ എട്ടിന് കംബോഡിയയെയും 11ന് അഫ്ഗാനിസ്ഥാനെയും 14ന് ഹോങ്കോങിനേയും നേരിടും. 

World Cup Qualifiers : വെനസ്വേലയ്‌ക്ക് മേല്‍ മെസിക്കൊടുങ്കാറ്റ്; അര്‍ജന്‍റീനയ്‌ക്ക് തകര്‍പ്പന്‍ ജയം

PREV
Read more Articles on
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ