ഐതിഹാസിക ജയം, ഡെന്‍മാര്‍ക്ക് യൂറോ പ്രീ ക്വാര്‍ട്ടറിന്; അജയ്യരായി ബെല്‍ജിയം

By Web TeamFirst Published Jun 22, 2021, 2:45 AM IST
Highlights

 ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സത്തില്‍ ബെല്‍ജിയം 2-0ത്തിന് ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ചതും ഡെന്‍മാര്‍ക്കിനുള്ള വഴിയൊരുക്കി കൊടുത്തു. സമ്പൂര്‍ണ ജയത്തോടെ ബെല്‍ജിയം ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി.

കോപന്‍ഹേഗന്‍: ഐതിഹാസിക ജയവുമായി ഡെന്‍മാര്‍ക്ക് യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറിലേക്ക്. റഷ്യയെ ഒന്നിനെതിരെ നാല് ഗോളിനാണ് ഡെന്‍മാര്‍ക്ക് തകര്‍ത്ത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സത്തില്‍ ബെല്‍ജിയം 2-0ത്തിന് ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ചതും ഡെന്‍മാര്‍ക്കിനുള്ള വഴിയൊരുക്കി. സമ്പൂര്‍ണ ജയത്തോടെ ബെല്‍ജിയം ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി. ശേഷിക്കുന്ന മൂന്ന് ടീമിനും മൂന്ന് പോയിന്റ് വീതമാണുള്ളത്. ഗോള്‍ വ്യത്യാസത്തില്‍ ഡെന്‍മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടുകയായിരുന്നു. ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ വെയ്ല്‍സാണ് പ്രീ ക്വാര്‍ട്ടറില്‍ വെയ്ല്‍സിന്റെ എതിരാളി. 

ജീവന്‍ വീണ്ടെടുത്ത് ഡെന്‍മാര്‍ക്ക്

മൈക്കല്‍ ഡാംസ്ഗാര്‍ഡ്, യൂസുഫ് പോള്‍സണ്‍, ആഡ്രിയാസ് ക്രിസ്റ്റന്‍സെന്‍, ജോകിം മെയ്ഹലെ എന്നിവരാണ് ഡാനിഷ് പടയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. ആര്‍ട്ടം സ്യൂബയുടെ വകയായിരുന്നു റഷ്യയുടെ ആശ്വാസ ഗോള്‍. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്ക് ഫിന്‍ലന്‍ഡിനോട് തോറ്റിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ ബെല്‍ജിയത്തോടും തോല്‍വിയറിഞ്ഞു. ഏറെകുറെ പുറത്താകുമെന്ന് സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് വമ്പന്‍ ജയത്തോടെ ഡെന്‍മാര്‍ക്ക് തിരിച്ചെത്തുന്നത്.

തോല്‍വി അറിയാതെ ബെല്‍ജിയം

ഗ്രൂപ്പില്‍ തോല്‍വി അറിയാതെയാണ് ബെല്‍ജിയത്തിന്റെ മുന്നേറ്റം. റൊമേലു ലുകാകു ഒരു  ഗോള്‍ നേടി. മറ്റൊന്ന് ഫിന്‍ലന്‍ഡിന്റെ ദാനമായിരുന്നു. ആദ്യ പകുതിയില്‍ ഫിന്‍ലന്‍ഡ് ഗോള്‍ വഴങ്ങാതെ കാത്തു. എന്നാല്‍ 74-ാം മിറ്റില്‍ ഹ്രഡക്കിയുടെ സെല്‍ഫ് ഗോളില്‍ ബെല്‍ജിയം മുന്നിലെത്തി. ഒരു ഗോള്‍ വീണതോടെ തിരിച്ചടിക്കാനുള്ള സകല വഴികളും ഫിന്‍ലന്‍ഡ് നോക്കി. ആ വെപ്രാളത്തില്‍ മറ്റൊരു ഗോള്‍ കൂടി ഫിന്‍ലന്‍ഡിന്റെ വലയില്‍ കയറി.

click me!