ഐഎസ്എല്‍: ഫൈനലിലെത്തുന്ന ആദ്യ ടീമിനെ ഇന്നറിയാം

By Web TeamFirst Published Mar 11, 2019, 6:56 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. രണ്ടാംപാദസെമിയില്‍ ബംഗളൂരു എഫ് സി വൈകിട്ട് 7.30ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഗുവാഹത്തിയില്‍ നടന്ന ആദ്യപാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചിരുന്നു.

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. രണ്ടാംപാദസെമിയില്‍ ബംഗളൂരു എഫ് സി വൈകിട്ട് 7.30ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഗുവാഹത്തിയില്‍ നടന്ന ആദ്യപാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചിരുന്നു. ഇന്ന് സമനില നേടിയാല്‍ ഹൈലാന്‍ഡേഴ്‌സിന് ഫൈനല്‍ ഉറപ്പാക്കാം. ബംഗളൂരു എഫ്‌സിക്ക് വിജയിച്ചെങ്കില്‍ മാത്രമെ തുടര്‍ച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടാനാവൂ. 

സുനില്‍ ഛേത്രി, മികു, ഉദാന്ത സിംഗ് ത്രയമാണ് ബംഗളുരുവിന്റെ കരുത്ത്. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ തോറ്റിട്ടില്ല എന്ന റെക്കോര്‍ഡും ബംഗളൂരുവിന് പ്രതീക്ഷ നല്‍കുന്നു. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായി ബംഗളൂരു എഫ്‌സിയെ തോല്‍പിച്ച ആത്മവിശ്വാവുമായിട്ടാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുന്നത്. മറ്റൊരു സെമിയില്‍ നാളെ എഫ്‌സി ഗോവ, മുംബൈ സിറ്റിയെ നേരിടും.

click me!