ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ലെസ്റ്ററും ഇന്നിറങ്ങും

Published : Oct 19, 2019, 11:27 AM IST
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ലെസ്റ്ററും ഇന്നിറങ്ങും

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പ്രമുഖ ടീമുകള്‍ ഇന്ന് കളത്തില്‍. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി, മുന്‍ ചാംപ്യന്മാരായ ചെല്‍സി, ലെസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് റണ്ണേഴ്‌സ് അപ്പായ ടോട്ടന്‍ഹാം എന്നിവര്‍ ഒമ്പതാം റൗണ്ട് മത്സരത്തിനിറങ്ങും.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പ്രമുഖ ടീമുകള്‍ ഇന്ന് കളത്തില്‍. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി, മുന്‍ ചാംപ്യന്മാരായ ചെല്‍സി, ലെസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് റണ്ണേഴ്‌സ് അപ്പായ ടോട്ടന്‍ഹാം എന്നിവര്‍ ഒമ്പതാം റൗണ്ട് മത്സരത്തിനിറങ്ങും.

ഇന്ത്യന്‍ സമയം രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡാണ് ടോട്ടന്‍ഹാമിന്റെ എതിരാളി. ചെല്‍സി ന്യൂകാസിലിനെയും, ലെസ്റ്റര്‍ ബേണ്‍ലിയെയും നേരിടും. നിലവില്‍ ലെസ്റ്റര്‍ നാലാമതും ചെല്‍സി അഞ്ചാമതുമാണ്. മോശം ഫോമില്‍ കളി്ക്കുന്ന ടോട്ടന്‍ഹാം ഒമ്പതാം സ്ഥാനത്തുമാണ്.

രാത്രി പത്തിന് തുടങ്ങുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസിനെ നേരിടും. എട്ട് മത്സരങ്ങളില്‍ 16 പോയിന്റുള്ള സിറ്റി രണ്ടാമതാണ്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാളെ ലിവര്‍പൂളിനെ നേരിടും. എട്ടില്‍ എട്ടും ജയിച്ച ലിവര്‍പൂള്‍ 24 പോയിന്റുമായി മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച