മാഴ്സലോ പുറത്ത്; കോപ്പ അമേരിക്കയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍

By Web TeamFirst Published May 17, 2019, 9:11 PM IST
Highlights

മാഴ്സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ് എന്നിങ്ങനെ വമ്പന്മാരായ എട്ട് താരങ്ങളെ ഒഴിവാക്കിയാണ് പരിശീലകന്‍ ടിറ്റെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 2016ല്‍ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തായതിന്‍റെ സകല വിഷമങ്ങളും ഇത്തവണ സ്വന്തം ആരാധകരുടെ മുന്നില്‍ തീര്‍ക്കാം എന്ന ശുഭപ്രതീക്ഷയിലാണ് ടിറ്റെ.

സാവോപോളോ: നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം കോപ്പ അമേരിക്ക കിരീടമെന്ന ലക്ഷ്യവുമായി സ്വന്തം നാട്ടിലിറങ്ങാന്‍ തയാറെടുക്കുന്ന ബ്രസീല്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. മാഴ്സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ് എന്നിങ്ങനെ വമ്പന്മാരായ എട്ട് താരങ്ങളെ ഒഴിവാക്കിയാണ് പരിശീലകന്‍ ടിറ്റെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

2016ല്‍ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തായതിന്‍റെ സകല വിഷമങ്ങളും ഇത്തവണ സ്വന്തം ആരാധകരുടെ മുന്നില്‍ തീര്‍ക്കാം എന്ന ശുഭപ്രതീക്ഷയിലാണ് ടിറ്റെ. അതിനായി തന്‍റെ ആവനാഴിയിലുള്ള അമ്പുകള്‍ക്കൊപ്പം പുത്തന്‍ താരങ്ങളെയും പരിശീലകന്‍ ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അലിസണ്‍ തന്നെയാണ് ടീമിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍. ഡാനിയേല്‍ ആല്‍വസ്, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍ക്കീഞ്ഞോസ് തുടങ്ങിയവര്‍ പ്രതിരോധത്തില്‍ അണിനിരക്കുമ്പോള്‍ കാസമിറോ, കുടീഞ്ഞോ, ആര്‍തര്‍ ഉള്‍പ്പെടുന്ന കാമ്പുള്ള മധ്യനിരയാണ് ടീമിനുള്ളത്.

നെയ്മര്‍, ഫിര്‍മിനോ, ഗബ്രയേല്‍ ജീസസ് അടങ്ങുന്ന മുന്നേറ്റ നിര സര്‍വശക്തമാണ്. ഖത്തര്‍, ഹോണ്ടുറാസ് എന്നിവര്‍ക്കെതിരെയുള്ള സന്നാഹ മത്സരത്തിലും ഈ ടീം തന്നെ കളിക്കും. ജൂണ്‍ 14ന് കോപ്പയുടെ ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയ ആണ് മഞ്ഞപ്പടയുടെ എതിരാളികള്‍.

പെറുവുമായി ജൂണ്‍ 22ന് രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിന് ടീം ഇറങ്ങും. 2016ലെ കോപ്പ അമേരിക്കയിലെ കനത്ത തോല്‍വിക്ക് ശേഷമാണ് ടിറ്റെ കാനറി ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഇതുവരെ ആകെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ടിറ്റെയ്ക്ക് കീഴില്‍ മഞ്ഞപ്പട തോല്‍വി രുചിച്ചിട്ടുള്ളത്. 

ബ്രസീല്‍ ടീം ഇങ്ങനെ

Goalkeepers: Alisson, Cássio, Ederson

Defenders: Alex Sandro, Daniel Alves, Eder Militão, Fagner, Filipe Luis, Marquinhos, Miranda, Thiago Silva

Midfielders: Allan, Arthur, Casemiro, Fernandinho, Paquetá, Coutinho

Forwards: Neres, Everton, Firmino, Gabriel Jesus, Neymar, Richarlison

click me!