കൗമാര ലോകകപ്പില്‍ കാനറികളുടെ വമ്പന്‍ കുതിപ്പ്; കിരീടം ബ്രസീലിന്

By Web TeamFirst Published Nov 18, 2019, 8:46 AM IST
Highlights

കളിയിലുടനീളം മികവ് പ്രകടിപ്പിച്ചാണ് മഞ്ഞപ്പടയുടെ കൗരമാര നിര ഫൈനല്‍ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ചത്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് എന്ന ആനുകൂല്യം തുടക്കം മുതല്‍ മുതലാക്കിയ സംഘം ബോള്‍ പൊസിഷനിലും പാസിംഗിലുമെല്ലാം കൃത്യമായ മേധാവിത്വം പുലര്‍ത്തി

സാവോപോളോ: ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീൽ കിരീടം സ്വന്തമാക്കി. കലാശപോരില്‍ മെക്സിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് മഞ്ഞപ്പട കിരീടം നേടിയത്. ഇഞ്ചുറി ടൈമിൽ ലസാറോ വിനീഷ്യസ് മാർക്വേസ് നേടിയ ഗോളാണ് ബ്രസീലിനെ കീരിടത്തിലേക്ക് നയിച്ചത്. 66-ാം മിനിറ്റിൽ ബ്രയാൻ അലോൻസോയിലൂടെ മെക്സിക്കോയാണ് ആദ്യം ഗോൾ നേടിയത്.

84-ാം മിനിറ്റില്‍ കെയോ ജോർജെയാണ് ബ്രസീലിന്‍റെ സമനില ഗോള്‍ നേടിയത്. കളിയിലുടനീളം മികവ് പ്രകടിപ്പിച്ചാണ് മഞ്ഞപ്പടയുടെ കൗരമാര നിര ഫൈനല്‍ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ചത്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് എന്ന ആനുകൂല്യം തുടക്കം മുതല്‍ മുതലാക്കിയ സംഘം ബോള്‍ പൊസിഷനിലും പാസിംഗിലുമെല്ലാം കൃത്യമായ മേധാവിത്വം പുലര്‍ത്തി.

അതേസമയം, നെതർലൻഡ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് ഫ്രാൻസ് മൂന്നാം സ്ഥാനം നേടി. 2017ല്‍ അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യയാണ് വേദിയൊരുക്കിയത്. അന്ന് സ്പെയിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ടാണ് വിജയം നേടിയത്. ബ്രസീലിന് മൂന്നാം സ്ഥാനമായിരുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയവും അന്ന് ലോകകപ്പിനായി വേദിയായിരുന്നു. അതില്‍ ബ്രസീലിലും സ്പെയിനും ഏറ്റുമുട്ടിയ മത്സരം വലിയ ആരവമാണ് അന്ന് സൃഷ്ടിച്ചത്. 
 

click me!