പെലെ വീണ്ടും ആശുപത്രിയില്‍, ക്യാന്‍സറിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും

By Web TeamFirst Published Nov 30, 2022, 9:48 PM IST
Highlights

പെലെയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ പതിവ് ചികിത്സകള്‍ക്കായാണ് അദ്ദേഹത്തെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ മകളായ കെയ്‌ലി നാസിമെന്‍റോ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

സാവോപോളോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ മുഴുവന്‍ നീര്‍വീക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെലെയെ അടിയന്തരമായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടുന്നുണ്ട്.

'കംപ്ലീറ്റ് സ്ട്രൈക്കര്‍, ദ ഫിനമിന'; കുപ്പായത്തിന്‍റെ കളർ നോക്കി ഡീ ഗ്രെഡ് ചെയ്യുന്നതിൽപരം ഉപദ്രവം വേറെയില്ല

പെലെയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ പതിവ് ചികിത്സകള്‍ക്കായാണ് അദ്ദേഹത്തെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ മകളായ കെയ്‌ലി നാസിമെന്‍റോ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. അയിടന്തര സാഹചര്യങ്ങളും ആശങ്കപ്പെടേണ്ട കാര്യങ്ങളോ ഇപ്പോഴില്ലെന്നും കെയ്‌ലി പറഞ്ഞു. പുതുവര്‍ഷത്തില്‍ പിതാവിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹത്തിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ അപ്പോള്‍ പോസ്റ്റ് ചെയ്യാമെന്നും കെയ്‌ലി വ്യക്തമാക്കി.

സെല്‍ഫിയെടുക്കാന്‍ തിക്കുംതിരക്കും; നെയ്‌മറുടെ അപരനെ കൊണ്ട് കുടുങ്ങി ഖത്ത‍ര്‍ ലോകകപ്പ് സംഘാടകര്‍

സമീപ മാസങ്ങളില്‍ നടത്തിയ കീമോ തെറാപ്പിയോട് പെലെയുടെ ശരീരത്തിലെ അവയവങ്ങള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ശാരീരികമായും മാനസികമായും പ്രയാസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പെലെയുടെ പത്നി മാര്‍ഷ്യ അവോക്കിയാണ് ഇതിഹാസ താരത്തെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്.

തനിയെ നടക്കാനാവാത്തതിനാല്‍ നാണക്കേട് കാരണം പെലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്ന് 2020 ഫെബ്രുവരിയില്‍പെലെയുടെ മകന്‍ എഡീഞ്ഞോ പറഞ്ഞിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.

click me!