ബ്രസീൽ ഇതിഹാസതാരങ്ങൾ കൊച്ചിയിലേക്ക്, ബ്രസീൽ ലെജൻഡ്സ്- ഇന്ത്യൻ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരം സെപ്റ്റംബർ 20ന്

Published : Jun 15, 2026, 04:16 PM IST
Brazil vs Indian XI

Synopsis

റൊണാൾഡീഞ്ഞോ, റിവാൾഡോ തുടങ്ങിയ പ്രമുഖ താരങ്ങൾ കൊച്ചിയിൽ പന്തുതട്ടാനെത്തുന്നു എന്നതാണ് മത്സരത്തിന്‍റെ ഏറ്റവും വലിയ സവിശേഷത.

കൊച്ചി: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് കൊച്ചി വേദിയാകുന്നു. 2002 ലോകകപ്പ് നേടിയ ഇതിഹാസ താരങ്ങളണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് തമ്മിലുള്ള രാജ്യാന്തര ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിന്‍റെ ടിക്കറ്റ് ലോഞ്ചിങ് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു.

റൊണാൾഡീഞ്ഞോ, റിവാൾഡോ തുടങ്ങിയ പ്രമുഖ താരങ്ങൾ കൊച്ചിയിൽ പന്തുതട്ടാനെത്തുന്നു എന്നതാണ് മത്സരത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ഇവർക്കൊപ്പം എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ് (ഗോൾകീപ്പർ), അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, സൂസ, പാരാ, ഡിയോഗോ എന്നിവരടങ്ങുന്നതാണ് ബ്രസീൽ ടീം. ഐ.എം. വിജയൻ, സി.കെ. വിനീത്, ജോ പോൾ അഞ്ചേരി, കെ.ടി. ചാക്കോ തുടങ്ങി ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ അണിനിരക്കുന്നതാണ് ഇന്ത്യൻ ഓൾ സ്റ്റാർസ്.

ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് കൊച്ചിയിലെ രാജ്യാന്തര ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്. ബ്രസീൽ മുൻ താരങ്ങളുടെ അന്താരാഷ്ട്ര ടൂറിൽ ഇന്ത്യയിലെ ഉൾപ്പെടെ അഞ്ച് പ്രധാന ന​ഗരങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി,ഹൈദരാബാദ്, മുംബൈ,ദുബായ് എന്നിവടങ്ങളിലായി നടത്തുന്ന പോരാട്ടത്തിലെ രണ്ടാം മത്സരത്തിനാണ് കൊച്ചി വേദിയാകുക. നേരത്തെ ചെന്നൈയിൽ അരങ്ങേറിയ മത്സരം വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എംഎൽഎ, കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, ഗാമൻ വേൾഡ് സ്പോർട്സ് സി.ഇ.ഒ എ. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിൽ ജർമനിക്ക് വേണ്ടി ലോകകപ്പ് ഫ്ലക്സ്; ടീമഗംങ്ങൾക്കൊപ്പം അഡോൾഫ് ഹിറ്റ്ലറും; വിമർശനം
ലോകകപ്പിൽ വൻ വിവാദം; വാർ റഫറിയുടെ കൈ കൊണ്ടുള്ള ആംഗ്യം വംശീയവാദികളുടേതെന്ന് ആരോപണം, പുറത്താക്കണമെന്ന് ആവശ്യം