ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ വീണ്ടും അച്ഛനാവുന്നു, ചിത്രങ്ങള്‍ പങ്കുവെച്ച് കാമുകി

Published : Apr 19, 2023, 02:50 PM ISTUpdated : Apr 19, 2023, 02:53 PM IST
ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ വീണ്ടും അച്ഛനാവുന്നു, ചിത്രങ്ങള്‍ പങ്കുവെച്ച് കാമുകി

Synopsis

31കാരനായ നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന ഡാന്‍റാസില്‍  നെയ്മര്‍ക്ക് 12 വയസുള്ള മകനുണ്ട്. ഡേവി ലൂക്കയെന്നാണ് മകന്‍റെ പേര്

പാരീസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടും അച്ഛനാവുന്നു. നെയ്മറുടെ കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡി ഗര്‍ഭിണിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ബ്രൂണ തന്നെയാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. ബ്രൂണയുടെ വയറില്‍ ചുംബിക്കുകയും ചെവിയോര്‍ത്തിരിക്കുകയും ചെയ്യുന്ന നെയ്മറുടെ ചിത്രവും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

31കാരനായ നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന ഡാന്‍റാസില്‍  നെയ്മര്‍ക്ക് 12 വയസുള്ള മകനുണ്ട്. ഡേവി ലൂക്കയെന്നാണ് മകന്‍റെ പേര്. ബ്രൂണയും നെയ്നമറുമൊത്തുള്ള ചിത്രത്തിന് താഴെ മുന്‍ താരങ്ങളും നിലവിലെ സഹതാരങ്ങളും അടക്കം നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.പി എസ് ജിയില്‍ നെയ്മറുടെ സഹതാരമായ മാര്‍ക്കൊ വെറാറ്റി, ബ്രസീല്‍ ടീമിലെ സഹതാരമായ റിച്ചാര്‍ലിസണ്‍ എന്നിവരെല്ലാം നെയ്മര്‍ക്കും ബ്രൂണക്കും ആശംസ അറിയിച്ചിട്ടുണ്ട്.

നിന്‍റെ ജീവിതത്തെക്കുറിച്ച് ഞങ്ങൾ സ്വപ്നം കാണുന്നു, നിന്‍റെ വരവിനായി  ഞങ്ങൾ ഒരുക്കങ്ങള്‍ നടത്തുന്നു, ഞങ്ങളുടെ സ്നേഹം പൂർത്തികരണമായി നീ ഇവിടെയുണ്ടെന്ന് അറിയുന്നത് ഞങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നു. ഇതിനകം തന്നെ നിന്നെയേറെ സ്നേഹിക്കുന്ന നിന്‍റെ സഹോദരൻ, മുത്തശ്ശിമാർ, അമ്മാവൻമാർ, അമ്മായിമാർ എന്നിവരോടൊപ്പം മനോഹരമായ ഒരു കുടുംബത്തിൽ നീ എത്തിച്ചേരും! വേഗം വരൂ മകനേ/മകളേ, ഞങ്ങൾ നിനക്കായി കാത്തിരിക്കുകയാണ്! എന്ന് പോര്‍ച്ചുഗീസ് ഭാഷയിലെഴുതിയ കുറിപ്പോടെയാണ് ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

റൊണാള്‍ഡോക്കെതിരെ മെസി മെസി ചാന്‍റ്; ആരാധകര്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ച് അല്‍ നസ്ര്‍ താരം- വീഡിയോ

ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്കായി കളിക്കുന്ന നെയ്മര്‍ക്ക് പരിക്കു മൂലം വിശ്രമത്തിലാണ്. ഈ സീസണില്‍ കളിക്കാന്‍ കഴിയാത്ത നെയ്റെ അടുത്ത സീസണില്‍ പി എസ് ജി നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ആരാധകരും ആകാംക്ഷയിലാണ്. ലിയോണല്‍ മെസിയും നെയ്മറും ബാഴ്സലോണയില്‍ തിരിച്ചെത്തുമെന്നും ഇതിനിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ പി എസ് ജിയുമായി 2025 വരെ കരാറുള്ള നെയ്മര്‍ ക്ലബ്ബില്‍ തടരാനുള്ള തീരുമാനത്തിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു
മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത