ഇനി 44 വർഷത്തെ സീക്കോയുടെ ആ റെക്കോർഡിനൊപ്പം; ബ്രസീൽ മധ്യനിരയുടെ എഞ്ചിൻ— ബ്രൂണോ ഗുമെറെഷ്

Published : Jun 30, 2026, 05:32 PM IST
Bruno Guimarães becomes first Brazilian with 4 assists in a World Cup since Zico in 1982

Synopsis

ജപ്പാനെതിരായ നോക്കൗട്ടിൽ വിജയിച്ച് ബ്രസീൽ പ്രീ ക്വാർട്ടറിലെത്തി. നോർവേ-ഐവറികോസ്റ്റ് മത്സരവിജയികളാണ് ബ്രസീലിന്റെ അടുത്ത എതിരാളികൾ.

ഹൂസ്റ്റൺ: ജപ്പാനെതിരെ നോക്കൗട്ടിൽ ത്രസിപ്പിക്കുന്ന വിജയം നേടിയ കാനറിപ്പട പ്രീ ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയിരിക്കുകയാണ്. ഇന്ന് നടക്കുന്ന നോർവേ- ഐവറികോസ്റ്റ് മത്സരവിജയികളാണ് പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. ഈ ടൂർണമെന്റിലെ കറുത്തകുതിരകളെന്ന് വിശേഷിപ്പിക്കപ്പെട്ട ടീമായിരുന്നു മോറിയാസുവിന്റെ ജപ്പാൻ. വേഗതയേറിയ നീക്കങ്ങളും ടെക്നിക്കൽ എബിലിറ്റികളും കൊണ്ട് കഴിഞ്ഞ ലോകകപ്പിലും ജപ്പാൻ ഞെട്ടിച്ചിട്ടുണ്ട്. ടൂർണമെന്റിൽ ശരാശരി സ്ക്വാഡുമായി എത്തിയ ബ്രസീൽ ജപ്പാനോട് തോൽക്കുമെന്ന് വിധിയെഴുതിയ ഇടത്ത് നിന്നാണ് ഇന്നലെ ബ്രസീൽ സമീപികാലങ്ങളിലെ അവരുടെ ഏറ്റവും മികച്ച മത്സരം പുറത്തെടുത്തത്.

ഗോൾ നേടിയതിന് ശേഷം ലോ ബ്ലോക്ക് ഡിഫൻസ് കളിച്ച ജപ്പാനെതിരെ രണ്ടാം പകുതിയിൽ 40 ക്രോസുകളാണ് ബ്രസീൽ നൽകിയത്. മത്സരത്തിന്റെ ഗതി മാറ്റിയതും അത്തരമൊരു ക്രോസ് ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എൻഡ്രിക്കിനെ ഇറക്കിയതും പരിക്കേറ്റ ലൂക്കാസ് പക്വേറ്റയ്ക്ക് പകരം ഗബ്രിയേൽ മാർട്ടിനെല്ലി എത്തിയതും മത്സരത്തിന്റെ പൂർണ ആധിപത്യം ബ്രസീലിന്റേതാക്കി മാറ്റി.

ഗ്രൂപ്പിലെ ആദ്യകളിയിൽ താളം കണ്ടെത്താൻ വിഷമിച്ച ബ്രസീൽ മധ്യനിരയുടെ മികവുറ്റ പ്രകടനത്തിന് കൂടിയാണ് ഹൂസ്റ്റൺ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. മദ്യരനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബ്രൂണോ ഗുമെറെഷ് തന്നെയാണ് ബ്രസീലിനെ താളം കണ്ടെത്താൻ സഹായിക്കുന്നത്. ജപ്പാനെതിരായ മത്സരത്തിലെ വിജയഗോൾ നേടാൻ പാകത്തിന് മാർട്ടിനെല്ലിക്ക് ബോക്സിനുള്ളിലേക്ക് നീട്ടി നൽകിയ ആ പാസ് മാത്രം മതി ബ്രൂണോ ഗുമെറെഷിന്റെ പ്രതിഭയെ വിലയിരുത്താൻ. ബ്രസീൽ ഇതിഹാസം സിക്കോയ്ക്ക് ശേഷം ലോകകപ്പിൽ നാല് അസിസ്റ്റുകൾ നേടുന്ന ബ്രസീൽ തരാമെന്ന റെക്കോർഡും ബ്രൂണോ ഗുമെറെഷ് ഇതോടെ സ്വന്തമാക്കി. 1982 ലായിരുന്നു സീക്കോയുടെ റെക്കോർഡിനൊപ്പവും ബ്രൂണോ ഗുമെറെഷ് എത്തിനിൽക്കുന്നത്.

നാല് കളികളിൽ നിന്നായി 4 അസിസ്റ്റുകളാണ് ബ്രൂണോ ഗുമെറെഷ് ലോകകപ്പിൽ ഇതുവരെ നൽകിയിട്ടുള്ളത്. നിലവിലെ സ്റ്റാറ്റസുകൾ പ്രകാരം ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവും ബ്രൂണോ ഗുമെറെഷ് തന്നെയാണ്. മൂന്ന് അസിസ്റ്റുകളുമായി ഫ്രാൻസിന്റെ മൈക്കിൾ ഒലീസെയും സ്വീഡന്റെ അലക്‌സാണ്ടർ ഇസാകുമാണ് തൊട്ടുപിന്നിൽ. വരും മത്സരങ്ങളിൽ ബ്രൂണോ ഗുമെറെഷിന്റെ ഇടപെടലുകൾ തന്നെയാണ് ബ്രസീൽ കളിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ പോകുന്നതെന്നാണ് ഫുട്ബോൾ അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ ക്യാപ്റ്റൻ കൂടിയായ ബ്രൂണോ ഗുമെറെഷ് ക്ലബിന് വേണ്ടി മികച്ച ഫോമിലായിരുന്നു കഴിഞ്ഞ സീസണുകളിൽ. വിവിധ ടൂർണമെന്റുകളിൽ നിന്നായി ഒൻപത് ഗോളുകളും ഒൻപത് അസിസ്റ്റുകളാണ് ത്താറാം കഴിഞ്ഞ സീസണിൽ മാത്രം സ്വന്തമാക്കിയത്. ലോകകപ്പിൽ ബ്രസീലിന് വേണ്ടി മികച്ച ഫോം തുടരുന്ന ബ്രൂണോ ഗുമെറെഷിനെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്‌സണൽ തങ്ങളുടെ കൂടാരത്തിൽ എത്തിക്കാൻ പദ്ധതിയിടുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

അന്ന് വിരമിച്ചതിന് ശേഷം വീണ്ടും തിരിച്ചുവന്നു; ഇന്ന് പാരഗ്വായ്‌യോട് ഷൂട്ടൗട്ടിൽ തോൽവി, പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മാനുവൽ ന്യൂയർ
കിരീട സാധ്യതയില്‍ അര്‍ജന്‍റീന രണ്ടാമത്, ബ്രസീൽ അഞ്ചാമത്, ഒന്നാം സ്ഥാനത്ത് മുന്‍ ചാമ്പ്യൻമാർ; പ്രവചനവുമായി സൂപ്പർ കമ്പ്യൂട്ടർ