2026 സാഫ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ കീഴടക്കിയാണ്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പത്താം കിരീടം ഉയര്‍ത്തി ചരിത്രം സൃഷ്ടിച്ചത്‌.ആദ്യമായി ഫൈനല്‍ കളിച്ച പാക്കിസ്ഥാന്റെ കന്നിക്കിരീടം സ്വപ്‌നമായി മാറി.

ധാക്ക: 2026 സാഫ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ കീഴടക്കിയാണ്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പത്താം കിരീടം ഉയര്‍ത്തി ചരിത്രം സൃഷ്ടിച്ചത്‌. ആദ്യമായി ഫൈനല്‍ കളിച്ച പാക്കിസ്ഥാന്റെ കന്നിക്കിരീടം സ്വപ്‌നമായി മാറി. ഗ്രൂപ്പ്‌ റൗണ്ടിലും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഫൈനലില്‍ പാക്കിസ്ഥാനാണ്‌ ആദ്യം ഗോള്‍ നേടിയത്‌. അലംഗീര്‍ ഗാസിയാണ്‌ ഇന്ത്യയെ ഞെട്ടിച്ചത്‌. ഒരു ഗോളിന്‌ പിറകില്‍ നിന്നു കൊണ്ട്‌ രണ്ടാം പകുതി ആരംഭിച്ച ഇന്ത്യക്ക്‌ തിരിച്ചുവരവൊരുക്കിയത്‌ ഇന്‍ഫോം സ്‌ട്രൈക്കര്‍ സുഹൈല്‍ ഭട്ടാണ്‌. അറുപത്തൊന്നാം മിനുട്ടിലാണ്‌ ഇന്ത്യക്കായി സുഹൈല്‍ സമനില ഗോളടിച്ചത്‌. 88 താം മിനുട്ടില്‍ ഡിഫന്‍ഡര്‍ സന്ദീപ്‌ മന്ദി വിജയഗോളടിച്ചു.

ചാമ്പ്യന്‍മാരെ ഞെട്ടിക്കുന്ന പ്രകടനമാണ്‌ പാക്കിസ്ഥാന്‍ ആദ്യ പകുതിയില്‍ കാഴ്‌ചവെച്ചത്‌. ഗ്രൂപ്പ്‌ റൗണ്ടില്‍ ഇന്ത്യന്‍ ഗോള്‍മുഖം വിറപ്പിച്ച പാക്‌ മുന്നേറ്റനിര ഫൈനലിലും ഗോള്‍മുഖം തുടരെ റെയ്‌ഡ്‌ ചെയ്‌തു. രണ്ടാം പകുതി, ഇന്ത്യ വരുതിയിലാക്കിയെങ്കിലും ഇഞ്ചുറി ടൈമിലെ, അഞ്ച്‌ മിനുട്ട്‌ നേരം പാക്കിസ്ഥാന്‍ ഗോളന്വേഷിച്ചു കൊണ്ടേയിരുന്നു.

കോച്ച്‌ നൗഷാദ്‌ മൂസയുടെ കീഴിലിറങ്ങിയ ഇന്ത്യയുടെ യുവനിര ടൂര്‍ണമെന്റിലെ എല്ലാ മത്സരവും ജയിച്ചാണ്‌ കിരീടം നിലനിര്‍ത്തിയത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK