ലോകകപ്പിൽ വമ്പൻ വിജയവുമായി സ്വിറ്റ്സർലാൻഡും കാനഡയും; ഗ്രൂപ്പ് ബിയിൽ ഗോൾ മഴ

Published : Jun 19, 2026, 07:53 AM IST
Switzerland and Canada wins in group b

Synopsis

ഗ്രൂപ്പ് ബി മത്സരങ്ങളിൽ സ്വിറ്റ്‌സർലൻഡ് ബോസ്നിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ജൊഹാൻ മൻസംബിയുടെ ഇരട്ട ഗോളുകളാണ് സ്വിസ് വിജയത്തിൽ നിർണായകമായത്. മറ്റൊരു മത്സരത്തിൽ, ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് മികവിൽ കാനഡ, ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.

ലോസ്ഏഞ്ചൽസ്: ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട്‌ മത്സരത്തിൽ ബോസ്നിയ ഹെർസിഗോവിനയ്ക്കെതിരെ നാല് ഗോൾ വിജയവുമായി സ്വിറ്റ്‌സർലാൻഡ്. വിജയത്തോടെ നോക്ക് ഔട്ട് സാധ്യതകൾ നിലനിർത്താനും സ്വിറ്റ്സർലാൻഡിനായി. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിലിറങ്ങിയ സ്വിസ്സ് പട, പൂർണമായ ആധിപത്യം തന്നെയായിരുന്നു മത്സരത്തിൽ കാഴ്ചവച്ചത്. മത്സരം അവസാനത്തോടടുക്കുമ്പോൾ ബോസ്നിയ പൊരുതിനോക്കിയെങ്കിലും അവസാന വിജയം സ്വിറ്റ്സർലാൻഡിനായിരുന്നു. ജൊഹാൻ മൻസംബിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു സ്വിസ്സിന്റെ വിജയം.

ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരത്തിന്റെ എഴുപത്തിനാലാമ മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ബോസ്‌നിയൻ കോർട്ടിലേക്ക് ക്രോസ് ചെയ്ത ഗോൾ പ്രതിരോധനിരക്കാർ ക്ലിയർ ചെയ്‌തെങ്കിലും മനോഹരമായ ഒരു വോളിയിലൂടെ ജൊഹാൻ മൻസംബി സ്വിസ്സിന് വേണ്ടി വലയിലെത്തിച്ചു. എണ്പത്തിനാലാം മിനിറ്റിൽ റൂബൻ വർഗാസ് ടീമിന് വേണ്ടി രണ്ടാം ഗോൾ തികച്ചു. തൊണ്ണൂറാം മിനിറ്റിൽ ടീമിന് വേണ്ടി തന്റെ രണ്ടാം ഗോളും മികച്ചൊരു ഫിനിഷിങ്ങിലൂടെ ജൊഹാൻ മൻസംബി പൂർത്തിയാക്കി. എക്സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയും വലയിലെത്തിച്ചു. എക്സ്ട്രാ ടൈമിൽ തന്നെയാണ് ബോസ്നിയയുടെ ഗോളും പിറന്നത്. മനോഹരമായൊരു ലോങ്ങ് റേഞ്ചർ വോളിയിലൂടെ എർമിൻ മഹ്മിക് ആണ് ബോസ്നിയയ്ക്ക് വേണ്ടി സ്‌കോർ ചെയ്തത്.

അതേസമയം വാൻകൂവറിൽ അരങ്ങേറിയ കാനഡ- ഖത്തർ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ആതിഥേയരായ കാനഡ വിജയിച്ചത്. കാനഡയുടെ ആദ്യ ലോകകപ്പ് വിജയം കൂടിയായിരുന്നു ഇന്നത്തെ വിജയം. ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് മികവിലാണ് കാനഡയുടെ വിജയം. മെസിക്ക് ശേഷം ഈ ടൂർണമെന്റിൽ ഹാട്രിക് നേടുന്ന രണ്ടാം താരം കൂടിയാണ് ജോനാഥൻ ഡേവിഡ്.

കൈൽ ലാറിൻ ആയിരുന്നു മറ്റൊരു ഗോള കാനഡയ്ക്ക് വേണ്ടി നേടിയത്. ഏഴുപത്തിയഞ്ചാം മിനിറ്റിൽ ഖത്തറിന്റെ മുഹമ്മദ് മാനായി സെൽഫ് ഗോൾ വഴങ്ങിയതും ഏഷ്യൻ പ്രതീക്ഷകളായിരുന്ന ഖത്തറിന് വിനയായി. മത്സരത്തിൽ കാനഡയുടെ പൂർണമായ ആധിപത്യമായിരുന്നു ഇന്ന് കണ്ടത്. തുടർച്ചയായ ആക്രമണങ്ങളും ക്രോസുകളും കൊണ്ട് ഖത്തർ ബോക്സിൽ നിറഞ്ഞുനിൽക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ജയത്തോടെ ഗ്രൂപ് ബിയിൽ സ്വിറ്റ്സർലാൻഡും, കാനഡയും തങ്ങളുടെ നോക്ക്ഔട്ട് സാധ്യതകൾ നിലനിർത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യം എന്ന വാചകം അന്വർത്ഥമാക്കുന്ന രീതിയിൽ റൊണാൾഡോ ഇന്നലെ ഗ്രൗണ്ടിൽ ഒറ്റപ്പെട്ടുപോയി..'; കുറിപ്പ് പങ്കുവച്ച് സി.കെ വിനീത്
ലോകകപ്പിലും ബയേൺ തിളക്കം; ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് നേട്ടവുമായി മൈക്കിൾ ഒലീസെ, ഹാരി കെയ്ൻ, ലൂയിസ് ഡിയാസ്