കാര്‍ലോ ആഞ്ചലോട്ടി റയല്‍ വിടുന്നു! കോപ്പ ഡെല്‍ റേ ഫൈനലിന് ശേഷം സ്ഥാനമൊഴിയും

Published : Apr 18, 2025, 12:45 PM IST
കാര്‍ലോ ആഞ്ചലോട്ടി റയല്‍ വിടുന്നു! കോപ്പ ഡെല്‍ റേ ഫൈനലിന് ശേഷം സ്ഥാനമൊഴിയും

Synopsis

ഹോം ഗ്രൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ റയല്‍ ഇരുപാദങ്ങളിലുമായിഒന്നിനെതിരെ അഞ്ച് ഗോളിനാണ് നാണംകെട്ടത്.

മാഡ്രിഡ്: റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി ക്ലബ് വിടുന്നു. അടുത്തയാഴ്ചത്തെ കോപ്പ ഡെല്‍ റേ ഫൈനലിന് ശേഷം ആഞ്ചലോട്ടി റയലിന്റെ പരിശീലക പദവി ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈമാസം ഇരുപത്തിയാറിന് നടക്കുന്ന കോപ്പ ഡെല്‍ റേ ഫൈനലില്‍ ചിരവൈരികളായ ബാഴ്‌സലോണയാണ് റയലിന്റെ എതിരാളികള്‍. യുവേഫ ചാന്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഴ്‌സണലിനോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ആഞ്ചലോട്ടിയുടെ തീരുമാനം. 

ഹോം ഗ്രൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ റയല്‍ ഇരുപാദങ്ങളിലുമായിഒന്നിനെതിരെ അഞ്ച് ഗോളിനാണ് നാണംകെട്ടത്. മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടം ഉള്‍പ്പടെ റയലിന് 13 പ്രധാന കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകനാണ് ആഞ്ചലോട്ടി. 

കരാര്‍ പുതുക്കി വാന്‍ഡൈക്ക് 

മുഹമ്മദ് സലായ്ക്ക് പിന്നാലെ ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കി വിര്‍ജില്‍ വാന്‍ഡൈക്ക്. ഏറെനാളായി നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചാണ് വാന്‍ഡൈക്ക് പുതിയ കരാറില്‍ ഒപ്പുവച്ചത്.പുതിയ കരാര്‍ അനുസരിച്ച് വാന്‍ഡൈക്ക് 2027വരെ ലിവര്‍പൂളില്‍ തുടരും. മുഹമ്മദ് സലായും രണ്ടുവര്‍ഷത്തേക്കാണ് ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കിയത്. ലിവര്‍പൂളില്‍ തുടരുന്നതില്‍ അതിയായ സന്തോഷം എന്നായിരുന്നു കരാര്‍ പുതുക്കിയ ശേഷം വാന്‍ഡൈക്കിന്റെ പ്രതികരണം. 2017ല്‍ ലിവര്‍പൂളില്‍ എത്തിയ വാന്‍ഡൈക്ക് ക്ലബിനൊപ്പം നിരവധി ട്രോഫികള്‍ സ്വന്തമാക്കി.

അല്‍-നസര്‍ ഇന്നിറങ്ങും

സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ഇന്നിറങ്ങുന്നു. അല്‍ ഖാദിസിയ്യ ആണ്  എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം. 27 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുമായി അല്‍ നസര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. ജയിച്ചാല്‍ 58 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള അല്‍ ഹിലാലിനെ മറികടക്കാം. 27 മത്സരങ്ങളില്‍ നിന്ന് 65 പോയിന്റുള്ള അല്‍ ഇതിഹാദാണ് ഒന്നാം സ്ഥാനത്ത്.

PREV
Read more Articles on
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ