
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ഇന്‍റർമിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ഗ്രൂപ്പ് ബിയിൽ മൂന്നാമതെത്തി. പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോയുടെ 80-ാം മിനുറ്റിലെ ഗോളിലാണ് റയല്‍ ജയമുറപ്പിച്ചത്. കരീം ബെന്‍സേമ(25), സെര്‍ജിയോ റാമോസ്(33) എന്നിവരാണ് റയലിന്‍റെ മറ്റ് സ്‌കോറര്‍മാര്‍. റയല്‍ കുപ്പായത്തില്‍ റാമോസിന്‍റെ 100-ാം ഗോളാണ് പിറന്നത് എന്നതും സവിശേഷതയാണ്. ഇന്‍ററിനായി മാര്‍ട്ടിനസും(35), പെരിസിച്ചും(68) വല ചലിപ്പിച്ചു.
വമ്പൻ ജയമാണ് ആർ.ബി.സാൽസ്ബർഗിനെതിരെ ബയേൺ മ്യൂണിക് സ്വന്തമാക്കിയത്. രണ്ടിനെതിരെ ആറ് ഗോളിനാണ് ജയം. ലെവൻഡോവ്സ്കി ഇരട്ടഗോൾ നേടി. മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് എയില്‍ തലപ്പത്തുണ്ട് ബയേണ്‍. മറ്റൊരു മത്സരത്തില്‍ ഒളിമ്പിയാക്കോസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു മാഞ്ചസ്റ്റർ സിറ്റി. ഫെരാന്‍ ടോറസ്(12), ഗബ്രിയേല്‍ ജീസസ്(81), ജോ കാന്‍സെലോ(90) എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് സിയിൽ ഒന്നാമതാണ് സിറ്റി.
വമ്പൻ ജയമാണ് അറ്റ്‌ലാന്‍റയോട് ലിവർപൂൾ സ്വന്തമാക്കിയത്. ഡിയോഗോ ജോട്ടയുടെ ഹാട്രിക്കില്‍ ലിവര്‍പൂര്‍ അഞ്ച് ഗോള്‍ നേടിയപ്പോള്‍ അറ്റ്‌ലാന്‍റയ്‌ക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 16, 33, 54 മിനുറ്റുകളിലാണ് ജോട്ടയുടെ ഗോളുകള്‍. 47-ാം മിനുറ്റില്‍ മുഹമ്മദ് സലായും 49-ാം മിനുറ്റില്‍ സാദിയോ മാനെയും പട്ടിക തികച്ചു. മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ തളച്ചു ലോക്കോമോട്ടീവ് മോസ്കോ. ഇരുടീമുകളും ഓരോ ഗോൾ പേരിലാക്കി.
മുംബൈയുടെ വമ്പൊടിച്ച് പത്തരമാറ്റ് ജയവുമായി ഹൈദരാബാദ് പ്ലേ ഓഫില്‍; കൊല്‍ക്കത്ത പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!