'ശക്തര്‍' അതിശക്തര്‍; അടിയറവ് പറഞ്ഞ് റയല്‍ മാഡ്രിഡ്

By Web TeamFirst Published Oct 22, 2020, 8:10 AM IST
Highlights

ചാമ്പ്യൻസ് ലീഗിൽ റയലിനെ അട്ടിമറിച്ച് ശക്തർ. കൊവിഡ് 19 കാരണം പത്ത് താരങ്ങള്‍ കളിക്കാതിരുന്നിട്ടും റയലിനെ നിലംപരിശാക്കുകയായിരുന്നു ഉക്രൈന്‍ ചാമ്പ്യന്‍മാന്‍. 

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്‌പാനിഷ് വമ്പന്‍മാരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. ഉക്രൈന്‍ ക്ലബായ ശക്തർ ‍‍ഡോണസ്ക് രണ്ടിനെതിരെ മൂന്ന് ഗോളിനാണ് റയലിനെ തോൽപ്പിച്ചത്. ശക്തറിനായി ടെറ്റെയും(29), മാനർ സോളമനും(42) ആദ്യ പകുതിയിൽ തന്നെ ഗോളുകൾ നേടി ടീമിനെ മുന്നിലെത്തിച്ചു. റാഫേല്‍ വരാന്‍റെ ഓണ്‍ഗോളും(33) റയലിന് പാരയായി. 54ആം മിനിറ്റിൽ റയലിനായി ലൂക്കാ മോഡ്രിച്ചും 59ആം മിനിട്ടിൽ വിനീഷ്യസ് ജൂനിയറും ആശ്വാസ ഗോളുകൾ നേടി.

⚒️ Ones to watch? Shakhtar have 8 players aged 23 or under... pic.twitter.com/MfeH9FqJdg

— UEFA Champions League (@ChampionsLeague)

കൊവിഡ് 19 ഉം പരിക്കും കാരണം പത്ത് താരങ്ങള്‍ കളിക്കാതിരുന്നിട്ടും റയലിനെ നിലംപരിശാക്കുകയായിരുന്നു ഉക്രൈന്‍ ചാമ്പ്യന്‍മാന്‍. എല്‍ ക്ലാസിക്കോ അടുത്തിരിക്കേ തോല്‍വി റയലിന് സമ്മര്‍ദം കൂട്ടും. 

⏰ RESULTS ⏰

🤩 Goals, goals and more goals!

😱 Shakhtar, Bayern & Atalanta claim big wins

🤔 Who impressed you most?

— UEFA Champions League (@ChampionsLeague)
click me!