ചാമ്പ്യന്‍സ് ലീഗ്: ബയേണിന് മുന്നില്‍ പി എസ് ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

Published : Feb 15, 2023, 08:38 AM IST
ചാമ്പ്യന്‍സ് ലീഗ്: ബയേണിന് മുന്നില്‍ പി എസ് ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

Synopsis

53ആം മിനിറ്റിൽ കിംഗ്‍സ്‍ലി കോമാനാണ് വിജയഗോൾ നേടിയത്. മെസി,നെയ്മര്‍, എംബാപ്പെ തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും പിഎസ്‌ജിക്ക് ഗോൾ മടക്കാനായില്ല.

പാരീസ്: ചാംപ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിൽ ഹോം ഗ്രൗണ്ടില്‍ പിഎസ്‌ജിക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് ബയേൺ മ്യൂണിക്കാണ് പിഎസ്‌ജിയെ തോൽപ്പിച്ചത്. 53ആം മിനിറ്റിൽ കിംഗ്‍സ്‍ലി കോമാനാണ് വിജയഗോൾ നേടിയത്. മെസി,നെയ്മര്‍, എംബാപ്പെ തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും പിഎസ്‌ജിക്ക് ഗോൾ മടക്കാനായില്ല.

എണ്‍പത്തി രണ്ടാം മിനിറ്റിൽ കിലിയൻ എംബാപ്പെ നേടിയ ഗോൾ വാര്‍ നിഷേധിച്ചതും പിഎസ്‌ജിക്ക് തിരിച്ചടിയായി. രണ്ടാം പാദ മത്സരം മാര്‍ച്ച് ഒമ്പതിന് നടക്കും. ചാംപ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ എസി മിലാൻ, ടോട്ടനത്തെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എസി മിലാന്‍റേയും ജയം.ഏഴാം മിനിറ്റില്‍ ബ്രാബിം ഡിയാസാണ് വിജയ ഗോൾ നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം