
പാരീസ്: യുവേഫ ചാംപ്യൻസ് ലീഗിൽ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. സൂപ്പർപോരാട്ടത്തിൽ ആദ്യ ചാംപ്യൻസ് ലീഗ് ലക്ഷ്യമിടുന്ന പി എസ് ജി, ബയേൺ മ്യൂണിക്കിനെയും ടോട്ടനം എസി മിലാനെയും നേരിടും. 2020 ചാംപ്യൻസ് ലീഗ് ഫൈനലിൽ പി എസ് ജിയെ തകർത്താണ് ബയേൺ മ്യൂണിക്ക് കിരീടമുയർത്തിയത്. തൊട്ടടുത്ത വർഷം ക്വാർട്ടറിൽ പി എസ് ജി പകരം വീട്ടി.
ജർമ്മൻ കരുത്തർ ഒരിക്കൽകൂടി മുന്നിലെത്തുമ്പോൾ ടീമിന്‍റെ മോശം ഫോമാണ് പി എസ് ജിയുടെ തലവേദന. ഫ്രഞ്ച് കപ്പിൽ
മാഴ്സെയോട് തോറ്റ് പുറത്തായ പി എസ് ജി, ലീഗിൽ മൊണാക്കോയോടും തോറ്റു. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസി, നെയ്മർ, കിലിയന്‍ എംബാപ്പെ ത്രയം ഇന്ന് പി എസ് ജിക്കായി കളിക്കുമെന്നാണ് സൂചന.
കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി ആരാധക സംഘര്‍ഷം; നേതൃത്വം നല്‍കിയവര്‍ക്കുള്ള പണി വരുന്നുണ്ട്
പരിക്കേറ്റ മെസിയും എംബപ്പെയും കളിക്കാതിരുന്ന കഴിഞ്ഞ ലീഗ് മത്സരത്തിലാണ് പി എസ് ജി മൊണോക്കോയോട് തോറ്റത്. മെസിും നെയ്മറും കളിച്ചിട്ടും ഫ്രഞ്ച് കപ്പില്‍ മാഴ്സെയോടും തോറ്റു. മെസിയും എംബാപ്പെയും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ബാഴ്സലോണയിൽ ആയിരിക്കെ ചാമ്പ്യന്‍സ് ലീഗില്‍ മെസി നേരിട്ട വമ്പൻ പരാജയവും ബയേൺ മ്യൂണിക്കിനെതിരെ ഇറങ്ങുമ്പോൾ ആരാധകരുടെ മനസിലുണ്ട്. അന്ന് എട്ട് ഗോളിനായിരുന്നു ബയേൺ മ്യൂണിക് മെിസി ഉള്‍പ്പെട്ട ബാഴ്സലോണയെ മുക്കിയത്. എന്നാല്‍ ജർമ്മൻ ലീഗിൽ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും പതിവ് മികവിന്‍റെ നിഴലിലാണ് ബയേൺ മ്യൂണിക്കും.
എന്നാൽ എംഎൻഎം ത്രയത്തെ പിടിച്ചുകെട്ടാൻ ബയേണിന് കരുത്തുണ്ടെന്നാണ് ക്യാപ്റ്റൻ തോമസ് മുള്ളറുടെ പ്രതീക്ഷ. മത്സരം പാരീസിലാണെന്നത് പിഎസ്‌ജിക്ക് കരുത്താകും. ഏഴ് കിരീടങ്ങൾ ഷെൽഫിലുള്ള എസി മിലാന് ഇന്ന് ടോട്ടനമാണ് പ്രീക്വാർട്ടറിൽ എതിരാളികൾ. പഴയ പ്രതാപത്തിന്‍റെ നിഴലിലായ മിലാന് സീസണിൽ ചാംപ്യൻസ് ലീഗിൽ മാത്രമാണ് പ്രതീക്ഷ. ടോട്ടനം വിജയവഴിയിലെങ്കിലും പരിക്ക് തിരിച്ചടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!