ചാമ്പ്യന്‍സ് ലീഗ്: ഷാല്‍ക്കെയുടെ വലനിറച്ച് സിറ്റിയുടെ തേരോട്ടം

Published : Mar 13, 2019, 11:35 AM IST
ചാമ്പ്യന്‍സ് ലീഗ്: ഷാല്‍ക്കെയുടെ വലനിറച്ച് സിറ്റിയുടെ തേരോട്ടം

Synopsis

സിറ്റിക്കായി സെർജിയോ അഗ്യൂറോ ഇരട്ടഗോൾ നേടി. അഗ്യൂറോ തന്നെയാണ് സിറ്റിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്.

മാഞ്ചസ്റ്റര്‍: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത ഏഴു ഗോളിന് ജർമ്മൻ ക്ലബ് ഷാല്‍ക്കെയെ കീഴടക്കിയ സിറ്റി ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ പത്ത് ഗോളുകളുടെ ജയം സ്വന്തമാക്കി.

സിറ്റിക്കായി സെർജിയോ അഗ്യൂറോ ഇരട്ടഗോൾ നേടി. അഗ്യൂറോ തന്നെയാണ് സിറ്റിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. അഗ്യൂറോക്ക് പുറമെ ലിറോയ് സാനെ, റഹീം സ്റ്റെര്‍ലിംഗ്, ബെര്‍ണാഡോ സില്‍വ, ഫില്‍ ഫോഡെന്‍, ഗബ്രിയേല്‍ ജീസസ് എന്നിവരും ഷാല്‍ക്കെയുടെ ഗോള്‍വലനിറച്ചു.

ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ 3-2നായിരുന്നു സിറ്റിയുടെ ജയം. സീസണില്‍ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ടീമാണ് സിറ്റി. നേരത്തെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ യുവന്റസും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ടോട്ടനവും ക്വാര്‍ട്ടറിലെത്തിയിരുന്നു. മാഞ്ചസ്റ്ററും ടോട്ടനത്തിനും സിറ്റിക്കും പുറമെ ലിവര്‍പൂളാണ് ക്വാര്‍ട്ടര്‍ ബര്‍ത്തിനായി പോരാടുന്ന മറ്റൊരു ഇംഗ്ലീഷ് ടീം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അച്ഛന്‍റെ വഴിയേയുള്ള മകന്‍; ലോകകപ്പില്‍ നേര്‍വേയുടെ പ്രതീക്ഷകള്‍ എർലിംഗ് ഹാലൻഡില്‍
റയല്‍ താരങ്ങള്‍ കംപ്ലീറ്റ് ഔട്ട്! ഏഴ് ബാഴ്‌സലോണ കളിക്കാരെ ഉള്‍പ്പെടുത്തി സ്‌പെയിനിന്‍റെ ലോകകപ്പ് സ്‌ക്വാഡ്