
ലണ്ടന്‍: കഴിഞ്ഞ ആഴ്ച്ചയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി പരിശീലക സ്ഥാനത്ത് നിന്ന് തോമസ് തുച്ചലിനെ ഒഴിവാക്കിയത്. പകരമെത്തിയത് ലീഗില്‍ നിന്ന് തന്നെയുള്ള ഗ്രഹാം പോട്ടര്‍. ബ്രൈറ്റന്റെ പരിശീലകനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹം ബ്രൈറ്റന്റെ ചുമതല ഏറ്റെടുത്തിരുന്നു. പിന്നാലെ ബ്രൈറ്റന്‍ ക്ലബിനോനും മാപ്പ് പറഞ്ഞിരിക്കുകയാണ് പോട്ടര്‍.
സീസണിന്റെ തുടക്കത്തില്‍ ക്ലബ് വിട്ട തീരുമാനം എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയാമെന്ന് അദ്ദേഹം വിശദീകിച്ചു. പോട്ടറുടെ വാക്കുകള്‍... ''കരിയറിന്റെ നിര്‍ണായക ഘട്ടത്തില്‍ കിട്ടിയ വലിയ അവസരം പ്രയോജപ്പെടുത്തേണ്ടി വന്നതിനാലാണ് ബ്രൈറ്റണ്‍ വിട്ടത്. ചെല്‍സിയിലേക്ക് മാറാന്‍ തീരുമാനിച്ച തന്നോട് ക്ഷണിക്കണം.'' പോട്ടര്‍ ആരാധകരോട് പറഞ്ഞു.
പരിശീലകന്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ബ്രൈറ്റണിലെ മൂന്ന് വര്‍ഷം പരാമര്‍ശിച്ച പോട്ടര്‍ ക്ലബ് മാനേജ്‌മെന്റിനോടും ആരാധകരോടും താരങ്ങളോടും നന്ദി പറയുകയും ചെയ്തു. ചാംപ്യന്‍സ് ലീഗില്‍ ഡൈനമോ സാഗ്രബിനോട് തോറ്റതിന് പിന്നാലെയാണ് ചെല്‍സി തോമസ് ടുഷേലിനെ പുറത്താക്കിയത്.
എലിസബത്ത് രാഞ്ജിയുടെ മരണത്തെതുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിന് എതിരായ മത്സരം മാറ്റിവച്ചതോടെ ചാംപ്യന്‍സ് ലിഗില്‍ സാല്‍സ്ബര്‍ഗിനെതിരെ ആയിരിക്കും ചെല്‍സിയില്‍ ഗ്രഹാം പോട്ടറുടെ അരങ്ങേറ്റം.
മത്സരങ്ങള്‍ മാറ്റിവച്ചു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈയാഴ്ച നടക്കേണ്ട രണ്ടുമത്സരങ്ങള്‍കൂടി മാറ്റിവച്ചു. ലിവര്‍പൂളിനെതിരായ ചെല്‍സിയുടെ ഹോം മത്സരവും ലീഡ്‌സ് യുണൈറ്റഡിന് എതിരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മത്സരവുമാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിയത്. ഇതൊഴികെ പതിനാറിനും പതിനെട്ടിനും നിശ്ചയിച്ച മറ്റ് മത്സരങ്ങളെല്ലാം നടക്കും. യൂറോപ്പ ലീഗില്‍ വ്യാഴാഴ്ച നടക്കേണ്ട ആഴ്‌സണലിന്റെ മത്സരവും മാറ്റിവച്ചിട്ടുണ്ട്. ഇത് എന്ന് നടക്കുമെന്ന് പിന്നീട് തീരുമാനിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!