UEFA Champions League : ചെല്‍സിക്ക് അനായാസ ജയം; വിയ്യറയലിനെതിരെ യുവന്റസിന് സമനില

Published : Feb 23, 2022, 09:25 AM IST
UEFA Champions League : ചെല്‍സിക്ക് അനായാസ ജയം; വിയ്യറയലിനെതിരെ യുവന്റസിന് സമനില

Synopsis

ഫ്രഞ്ച് ക്ലബ് ഒളിംപിക് ലില്ലെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. അതേസമയം വിയ്യറയല്‍- യുവന്റസ് (Juventus) മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ (UEFA Champions League) പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെല്‍സിക്ക് (Chelsea) ജയം. ഫ്രഞ്ച് ക്ലബ് ഒളിംപിക് ലില്ലെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. അതേസമയം വിയ്യറയല്‍- യുവന്റസ് (Juventus) മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

ഫ്രഞ്ച് ചാംപ്യന്മാര്‍ക്കെതിരെ ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അനായാസ ജയമാണ് ചെല്‍സി സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ചെല്‍സിയുടെ ആധിപത്യമായിരുന്നു. കായ് ഹാവെര്‍ട്‌സിന്റെ ഗോളിലാണ് ചെല്‍സി ആദ്യ ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ ീം സീയെച്ചിന്റെ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. തൊട്ടുമുമ്പ് ലീഡെടുക്കാനുള്ള സുവര്‍ണാവസരം ഹാവെര്‍ട്‌സ് പാഴാക്കിയിരുന്നു.

ഗോള്‍ നേടിയിട്ടും ചെല്‍സി ആക്രമണം തുടര്‍ന്നു. എന്നാല്‍ ആദ്യ പകുതിയില്‍ മറ്റൊരു ഗോള്‍ കൂടി നേടാന്‍ ചെല്‍സിക്ക് സാധിച്ചില്ല. 63-ാം മിനിറ്റില്‍ ചെല്‍സി ലീഡെടുത്തു. മധ്യനിരയില്‍ പന്തുമായി മുന്നേറി എന്‍ഗോളോ കാന്റെ നല്‍കിയ പാസ് യുഎസ് താരം മനോഹരമാക്കി ഫിനിഷ് ചെയ്തു. മാര്‍ച്ച് 17ന് ലില്ലെയുടെ ഹോം ഗ്രൗണ്ടിലാണ് രണ്ടാംപാദ മത്സരം.

വിയ്യാറയലിനെതിരെ യുവന്റസ് ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. ഡുസന്‍ ലാഹോവിച്ചാണ് വലകുലുക്കിയത്. താരത്തിന്റെ ചാംപ്യന്‍സ് ലീഗ് അരങ്ങേറ്റമായിരുന്നത്. ഡാനിലോയുടെ പാസ് സ്വീകരിച്ചാണ് സെര്‍ബിയന്‍ താരം വല കുലുക്കിയത്. എന്നാല്‍ പതിയ താളം കണ്ടെത്തിയ വിയ്യറയല്‍ ഇറ്റാലിയന്‍ വമ്പന്മാരുടെ ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചു. 

എന്നാല്‍ സമനില ഗോള്‍ നേടാന്‍ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 66-ാം മിനിറ്റില്‍ ഡാനി പറേജോയാണ് ഗോള്‍ നേടിയത്. 17ന് യുവന്റസിന്റെ ഗ്രൗണ്ടിലാണ് രണ്ടാംപാദ മത്സരം. 

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ