സസ്‌പെന്‍സുകള്‍ക്കും ട്വിസ്റ്റുകള്‍ക്കും വിരാമം; ചെന്നൈയിന്‍ എഫ്‌‌സി പ്ലേ ഓഫില്‍

By Web TeamFirst Published Feb 21, 2020, 9:57 PM IST
Highlights

നിര്‍ണായക പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ചെന്നൈയിന്‍ സെമി ഉറപ്പിച്ചത്

മുംബൈ: ഐഎസ്എല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാം ടീമായി ചെന്നൈയിന്‍ എഫ്‌‌സി. നിര്‍ണായക പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ചെന്നൈയിന്‍ സെമി ഉറപ്പിച്ചത്. 83-ാം മിനുറ്റില്‍ ലൂസിയാനാണ് ചെന്നൈയുടെ വിജയഗോള്‍ നേടിയത്. സ്വന്തം കാണികൾക്ക് മുന്നിലായിരുന്നു മുംബൈയുടെ തോല്‍വി. 54-ാം മിനുറ്റില്‍ സൗരവ് ദാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. 

. win the virtual quarter-final! pic.twitter.com/rPAtVHySub

— Indian Super League (@IndSuperLeague)

ചെന്നൈയിന്‍ എഫ്‌സിക്ക് 17 കളിയില്‍ 28 പോയിന്‍റാണുള്ളത്. അതേസമയം 18 മത്സരം പൂര്‍ത്തിയാക്കിയ മുംബൈ സിറ്റിക്ക് 26 പോയിന്‍റും. എഫ്‌സി ഗോവ, എടികെ, ബെംഗളൂരു എഫ്‌സി ടീമുകള്‍ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. 

A remarkable story for under Owen Coyle as the 2⃣-time champions secure the last semi-final berth! 👏 pic.twitter.com/FkRcRwo2b3

— Indian Super League (@IndSuperLeague)
click me!