23 വയസുള്ള സ്‌പാനിഷ്‌ ലെഫ്‌റ്റ്‌ ബാക്ക്‌ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാധനനായ പ്ലെയറാണ്‌. എന്നാല്‍, ബാഴ്‌സലോണ കോച്ച്‌ ഹാന്‍സി ഫ്‌ളിക്ക്‌ ലെഫ്‌റ്റ്‌ ബാക്കിലേക്ക്‌ തുടരെ പരിഗണിക്കുന്നത്‌ ജോ കാന്‍സലോയെയാണ്‌.

യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ഇംഗ്ലീഷ്‌ ക്ലബ്ബ്‌ ആസ്‌റ്റന്‍വില്ലയെ കീഴടക്കിയെങ്കിലും ആരാധകര്‍ അത്ര ഹാപ്പിയല്ല. പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്ക്‌ സ്റ്റാര്‍ട്ടിംഗ്‌ ഇലവനില്‍ അലസാന്‍ഡ്രൊ ബാല്‍ഡെ എന്ന യുവപ്രതിഭയെ ഉള്‍പ്പെടുത്താതിരുന്നതാണ്‌ കാരണം.

23 വയസുള്ള സ്‌പാനിഷ്‌ ലെഫ്‌റ്റ്‌ ബാക്ക്‌ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാധനനായ പ്ലെയറാണ്‌. പന്ത്‌ കൈക്കലാക്കി കഴിഞ്ഞാല്‍ ബാല്‍ഡെ കൈവരിക്കുന്ന വേഗം എതിരാളികളുടെ പൊസിഷനിംഗില്‍ വിള്ളലുണ്ടാക്കും. എന്നാല്‍, ബാഴ്‌സലോണ കോച്ച്‌ ഹാന്‍സി ഫ്‌ളിക്ക്‌ ലെഫ്‌റ്റ്‌ ബാക്കിലേക്ക്‌ തുടരെ പരിഗണിക്കുന്നത്‌ ജോ കാന്‍സലോയെയാണ്‌. ക്ലബ്ബ്‌ ആരാധകര്‍ ഈ സെലക്ഷനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഹാന്‍സി ഫ്‌ളിക്കിനെതിരെ പ്രതിഷേധം അഴിച്ചുവിട്ടിട്ടുണ്ട്‌. എവിടെ ബാല്‍ഡെ എന്നാണ്‌ ചോദ്യം.

ഹാന്‍സി ഫ്‌ളിക്കിന്‌ ബാല്‍ഡെയോട്‌ വെറുപ്പാണ്‌. ഇങ്ങനെയാണ്‌ പരിഗണനയെങ്കില്‍ ബാല്‍ഡെ ജനുവരിയില്‍ ടീം വിടും. ഇങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണം. ഹാന്‍സി ഫ്‌ളിക്ക്‌ തന്റെ സെലക്ഷനെ ന്യായീകരിച്ച്‌ രംഗത്ത്‌ വന്നിട്ടുണ്ട്‌. വലിയ മത്സരങ്ങള്‍ കളിക്കാനുള്ള ആത്മവിശ്വാസം ബാല്‍ഡെ ഇനിയും ആര്‍ജിച്ചിട്ടില്ല. അയാള്‍ ചെറുപ്പമാണ്‌, കഠിനാധ്വാനിയാണ്‌, പ്രതിഭയാണ്‌. പക്ഷേ, അയാളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ്‌ താനിപ്പോള്‍ - ഹാന്‍സി ഫ്‌ളിക്ക്‌ പറഞ്ഞു.

ആസ്റ്റന്‍വില്ലക്കെതിരെ റഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ലാമിന്‍ യമാലും സ്‌കോര്‍ ചെയ്‌തു. ഗ്രപ്പില്‍ നാല്‌ മത്സരങ്ങളില്‍ ഒമ്പത്‌ പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണ്‌. 12 പോയിന്റുള്ള പി എസ്‌ ജിയാണ്‌ മുന്നില്‍.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK