
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സി ഇന്ന് ബംഗളൂരു എഫ് സിയെ നേരിടും. രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്. ചെന്നൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ചെന്നൈയിന്‍ ആദ്യ കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോലിന് എടികെ മോഹന്‍ ബഗാനെ തോല്‍പിച്ചപ്പോള്‍, ബംഗളൂരു എഫ് സി ഏകപക്ഷീയമായ ഒരുഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്നു. ബി എഫ് സിയും ചെന്നൈയിനും 11 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ആറില്‍ ബംഗളൂരുവും മൂന്നില്‍ ചെന്നൈയിനും ജയിച്ചു. രണ്ട് കളി സമനിലയില്‍. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയ രണ്ട് കളിയിലും ബംഗളൂരുവാണ് ജയിച്ചത്.
ഐഎസ്എല്‍ സീസണില്‍ ആര്‍ക്കും ആരേയും തോല്‍പ്പിക്കാമെന്നും അതുകൊണ്ട് തന്നെ ഒരു എതിരാളിയുടേയും ശക്തി കുറച്ചുകാണുന്നില്ലെന്നും ചെന്നൈയിന്‍ എഫ്‌സി ഹെഡ് കോച്ച് തോമസ് ബ്രെഡറിക് പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സ്വന്തം തട്ടകത്തില്‍ ബംഗളൂരു എഫ്‌സിക്കെതിരെ ഇറങ്ങും മുമ്പ് സംസാരിക്കുകയായിരുന്നു ചെന്നൈ പരിശീലകന്‍. എടികെ മോഹന്‍ ബഗാനെതിരായ വിജയത്തിന് ശേഷം ചെന്നൈന്‍ ആത്മവിശ്വാസത്തിലാണ്. പക്ഷേ ഒരു എതിരാളിയേയും കുറച്ചുകാണുന്നില്ല. ആരും ആരെയും തോല്‍പ്പിക്കാവുന്ന ലീഗാണിത്. ഏറ്റവും ഉയര്‍ന്ന തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. പരിചയസമ്പന്നരായ ബെംഗളൂരുവിനെതിരെ മികച്ച കളി പുറത്തെടുക്കും, അദ്ദേഹം പറഞ്ഞു.
റാഫ ക്രിവല്ലരോയ്ക്ക് കായികക്ഷമത വീണ്ടെടുക്കാന്‍ സമയം വേണമെന്ന് നായകന്‍ അനിരുദ്ധ് ധാപ്പ പറഞ്ഞു. ''ബംഗളൂരു എഫ്‌സിയുമായുള്ള മത്സരത്തിലാണ് ഇപ്പോള്‍ പൂര്‍ണശ്രദ്ധ. സ്വന്തം ടീമിന്റെ കഴിവുകളും കുറവുകളും അറിയാം. സ്ഥിരതയുള്ള ടീമാകാന്‍ കഠിനാധ്വാനം ചെയ്താണ് ഞങ്ങള്‍ വരുന്നത്. ടീം ആഗ്രഹിക്കുന്ന പൊസിഷനില്‍ കളിക്കാന്‍ തയ്യാറാണെന്ന് ഗ്യാലറികളിലേക്ക് ആരാധകര്‍ മടങ്ങിവരുന്നത് വലിയ ഊര്‍ജ്ജമാണ്. അവര്‍ ആഗ്രഹിക്കുന്നത് കളിക്കളത്തില്‍ തിരിച്ചു നല്‍കാനാകുമെന്നാണ് ഉറച്ച പ്രതീക്ഷ.'' നായകന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!