'സമ്മർദമുണ്ട്, എന്നാലും കപ്പടിക്കും'; ഖത്തർ ലോകകപ്പിൽ പ്രതീക്ഷകൾ പങ്കുവെച്ച് ബ്രസീൽ കോച്ച്

Published : Jun 21, 2022, 09:35 AM ISTUpdated : Jun 21, 2022, 09:41 AM IST
'സമ്മർദമുണ്ട്, എന്നാലും കപ്പടിക്കും'; ഖത്തർ ലോകകപ്പിൽ പ്രതീക്ഷകൾ പങ്കുവെച്ച് ബ്രസീൽ കോച്ച്

Synopsis

ദീർഘനാൾ ടീമിനെ പരിശീലിപ്പിക്കാൻ അവസരം കിട്ടിയതിനാൽ മികച്ചൊരു സംഘത്തെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നെയ്മറെ അധികം ആശ്രയിക്കാതെ ബ്രസീലിന് മുന്നോട്ട് പോകാൻ കഴിയുമെന്നും ടിറ്റെ വ്യക്തമാക്കി.

ദോഹ: സമ്മർദമുണ്ടെങ്കിലും ഖത്തർ ലോകകപ്പിൽ (Qutar world cup 2022) കിരീടം നേടാൻ കഴിയുമെന്ന് ബ്രസീൽ കോച്ച് ടിറ്റെ (Brazil coach Tite). ടീമിന്റെ ഒരുക്കം പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുന്നുണ്ടെന്നും ടിറ്റെ പറഞ്ഞു. ഖത്തർ ലോകകപ്പിലേക്കുള്ള നാളുകൾ കുറഞ്ഞ് വരുകയാണ്. പതിവുപോലെ സാധ്യതാ പട്ടികയിൽ ഇത്തവണയും ബ്രസീൽ (Brazil Football team) മുൻനിരയിലുണ്ട്. പ്രതീക്ഷകളുടെ സമ്മർദം ഉണ്ടെങ്കിലും മികവിലേക്കുയർന്ന് ലോകകപ്പ് നേടാൻ കഴിയുമെന്ന് കോച്ച് ടിറ്റെ ആത്മവിശ്വാസത്തോടെ പറയുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒറ്റതോൽവി വഴങ്ങാതെ ഒന്നാംസ്ഥാനക്കാരായി ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത് ടീമിന്റെ ആത്മവിശ്വാസം കൂട്ടിയെന്നും ടിറ്റെ.

2002ൽ ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പിലാണ് ബ്രസീൽ അവസാനമായി ലോക ചാമ്പ്യൻമാരായത്. ദീർഘനാൾ ടീമിനെ പരിശീലിപ്പിക്കാൻ അവസരം കിട്ടിയതിനാൽ മികച്ചൊരു സംഘത്തെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നെയ്മറെ (Neymar) അധികം ആശ്രയിക്കാതെ ബ്രസീലിന് മുന്നോട്ട് പോകാൻ കഴിയുമെന്നും ടിറ്റെ വ്യക്തമാക്കി. ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ്, സെർബിയ, കാമറൂൺ എന്നിവരാണ് ബ്രസിലിന്റെ എതിരാളികൾ. എല്ലാ ലോകകപ്പിലും കളിച്ച ഏകടീമായ ബ്രസിൽ ആകെ 109 ലോകകപ്പ് മത്സരങ്ങളിൽ കളിച്ചു. 73 ജയം. 18 വീതം സമനിലയും തോൽവിയും. 229 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 105 ഗോൾ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ