
മാരക്കാന: കോപ്പ അമേരിക്കയിൽ ഇത്തവണ തോൽവി അറിയാതെയാണ് ബ്രസീലും അർജൻറീനയും കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഇരു ടീമിൻറെയും ഫൈനലിലേക്കുള്ള വഴി എങ്ങനെയെന്ന് നോക്കാം.
ഷൂട്ടൗട്ട് കടന്ന് അര്‍ജന്‍റീന
ചിലെയോട് സമനില വഴങ്ങി തുടങ്ങിയ അർജൻറീന പിന്നെ പുറത്തെടുത്തത് ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമായിരുന്നു. ഉറുഗ്വേയെയും പരാഗ്വേയെയും ഓരോ ഗോളിന് മറികടന്ന ലിയോണല്‍ മെസിയും സംഘവും ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് ക്വാർട്ടർ പ്രവേശനം ആഘോഷമാക്കി. അർജൻറീന ക്വാർട്ടറിൽ ഇക്വഡോറിനെ മൂന്ന് ഗോളിന് വീഴ്‌ത്തിയപ്പോൾ സെമിയിൽ കൊളംബിയക്കെതിരെ ഷൂട്ടൗട്ട് അതിജീവിക്കേണ്ടിവന്നു. മൂന്ന് ഗംഭീര സേവുകളുമായി ഗോളി എമിലിയാനോ മാർട്ടിൻസാണ് രക്ഷകനായത്.
ബ്രസീലിനും ഒരു സമനില
അതേസമയം വെനസ്വേല, പെറു, കൊളംബിയ എന്നിവരെ തോൽപിച്ച ബ്രസീൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോട് സമനില വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ 10 ഗോൾ നേടിയപ്പോൾ രണ്ടെണ്ണം മാത്രമേ വഴങ്ങിയുള്ളൂ. അർജൻറീന ഏഴ് ഗോൾ കണ്ടെത്തിയപ്പോള്‍ രണ്ടെണ്ണം വാങ്ങി. ബ്രസീൽ ക്വാർട്ടറിൽ ചിലെയെയും സെമിയിൽ പെറുവിനെയും ഒറ്റ ഗോളിന് മറികടന്ന് ജൈത്രയാത്ര തുടര്‍ന്നു.
അർജൻറീനയുടെ അഞ്ചും ബ്രസീലിൻറെ ഒൻപതും താരങ്ങൾ ഗോൾപട്ടികയിൽ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. ആറ് മത്സരങ്ങളില്‍ നാല് ഗോളുകളുമായി ലിയോണല്‍ മെസിയാണ് ഇവരില്‍ മുന്നില്‍.
ഞായറാഴ്‌ച പുലര്‍ച്ചെ മാരക്കാന തിളയ്‌ക്കും
വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് കോപ്പയുടെ കലാശപ്പോരില്‍ ബ്രസീലിനെ അര്‍ജന്‍റീന നേരിടുന്നത്. ലിയോണല്‍ മെസിയും-നെയ്‌മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിത്. ബ്രസീലാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. കിരീടം നിലനിർത്താൻ നെയ്‌മറുടെ ബ്രസീൽ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടമാണ് മെസിയുടെ അർജൻറീന ലക്ഷ്യമിടുന്നത്.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കോപ്പ ഫൈനല്‍: അഞ്ച് സ്ഥാനത്തേക്ക് 10 താരങ്ങളുടെ മത്സരം, തല പുകച്ച് അർജൻറൈൻ പരിശീലകന്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!