കോപ്പ അമേരിക്ക, അര്‍ജന്‍റീന ടീമിനെ ഇന്നറിയാം; മെസിക്കും അഗ്യൂറോയ്ക്കും നിര്‍ണായകം

Published : May 15, 2019, 10:16 AM IST
കോപ്പ അമേരിക്ക, അര്‍ജന്‍റീന ടീമിനെ ഇന്നറിയാം; മെസിക്കും അഗ്യൂറോയ്ക്കും നിര്‍ണായകം

Synopsis

യുവന്‍റസിന്‍റെ സൂപ്പര്‍ താരം പൗലോ ഡിബാലയെ അന്തിമ ടീമിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന

ബ്യൂണസ് ഐറിസ്: കോപ്പാ അമേരിക്ക ഫുട്ബോളിനുള്ള അര്‍ജന്‍റീനയുടെ പ്രാഥമിക ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 40 അംഗ ടീമിനെയാകും പ്രഖ്യാപിക്കുകയെന്നാണ് സൂചന. ലോകകപ്പ് തോൽവിക്ക് ശേഷം ദേശീയ ടീമിൽ സജീവം അല്ലാതിരുന്ന മുന്‍ ലോകഫുട്ബോളര്‍ ലിയോണല്‍ മെസിക്കും സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോയ്ക്കും ഏറെ നിര്‍ണായകമാണ് ടീം തെരഞ്ഞെടുപ്പ്.

മെസി നായകസ്ഥാനത്ത് മടങ്ങിയെത്തുമോയെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകകപ്പിന് ശേഷം അര്‍ജന്‍റീനയ്ക്കായി ബൂട്ടുകെട്ടാന്‍ മടികാട്ടിയെങ്കിലും മെസി തന്നെ നായകനാകാന്‍ ആണ് സാധ്യത. അതേസമയം സെര്‍ജിയോ അഗ്യൂറോ ടീമിലെത്തുമോയെന്നതും കണ്ടറിയണം. ഇക്കാര്‍ഡി അല്ലെങ്കില്‍ അഗ്യൂറോ എന്നതാകും അര്‍ജന്‍റീനന്‍ ടീമിലെ പങ്കാളിത്തം.യുവന്‍റസിന്‍റെ സൂപ്പര്‍ താരം പൗലോ ഡിബാലയെ അന്തിമ ടീമിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലണ്ടിന്റെ മധ്യനിര ബെല്ലിംഗ്‌ഹാം കുടുംബയൂണിറ്റായി മാറും! പാല്‍മറും ഫോഡനും ഇല്ലാത്ത ടീമില്‍ ഫുള്‍ഹാമിന്റെ അറ്റാക്കിംഗ്‌ മിഡ്‌ഫീല്‍ഡര്‍ ഇടം പിടിച്ചു
മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ രക്ഷാദൗത്യം ഏറ്റെടുക്കാന്‍ ദിദിയര്‍ ദെഷാംസിനും താത്‌പര്യമില്ല, തരംതാഴ്‌ത്തപ്പെടുമോ ഓള്‍ഡ്‌ട്രഫോര്‍ഡ്‌ ക്ലബ്ബ്‌