കോപ്പ അമേരിക്ക; ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശവാര്‍ത്ത

By Web TeamFirst Published Jun 9, 2019, 4:07 PM IST
Highlights

ഇതോടെ ലോകകപ്പും യൂറോ കപ്പും പോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ആവേശത്തോടെ കാണുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആവേശ നിമിഷങ്ങളും ആരാധകര്‍ക്ക് നഷ്ടമാവും.

റിയോഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശവാര്‍ത്ത. ജൂണ്‍ 14  മുതല്‍ ജൂലൈ ഏഴ് വരെ നടക്കുന്ന ടൂര്‍ണമെന്റിന് ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേക്ഷണമില്ല.

ഇതോടെ ലോകകപ്പും യൂറോ കപ്പും പോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ആവേശത്തോടെ കാണുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആവേശ നിമിഷങ്ങളും ആരാധകര്‍ക്ക് നഷ്ടമാവും.അര്‍ജന്റീനയും ബ്രസീലും അടക്കം 12 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റ് ബ്രസീലിലെ അഞ്ച് നഗരങ്ങളിലായാണ് നടക്കുന്നത്.

 കോപ്പയുടെ തത്സമയ സംപ്രേഷണത്തില്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ച സ്റ്റാര്‍ സ്പോര്‍ട്സ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍ പിന്‍മാറുകയായിരുന്നു. സോണി സ്പോര്‍ട്സ് ആകട്ടെ സംപ്രേക്ഷണ അവകാശം ലഭിക്കാന്‍ ഉയര്‍ന്ന തുക മുടക്കാനും സന്നദ്ധരായില്ല.

2022ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറും ഇത്തവണ കോപ്പ അമേരിക്കയില്‍ ക്ഷണിക്കപ്പെട്ട ടീമായി കളിക്കുന്നുണ്ട്. ആദ്യമായാണ് ഒരു അറബ് ടീം കോപ്പ അമേരിക്കയില്‍ കളിക്കുന്നത്. 

click me!