പ്രതിരോധപ്പിഴവ് തുടർക്കഥ; മെസ്സിപ്പടയെ തോൽപ്പിക്കുന്നത് കാവൽ നിരയോ ?

By Web TeamFirst Published Jun 16, 2021, 12:03 PM IST
Highlights

ഗോളടിക്കുന്നതിലും ഗോളടിപ്പിക്കുന്നതിലും മുന്നി നിന്ന് നയിച്ചവർ. അർജന്‍റീനയ്ക്ക് പ്രതിരോധക്കോട്ട അപൂർവ സംഭവം മാത്രമാണ്. കഴിഞ്ഞ പല മത്സരങ്ങളും വ്യക്തിഗത പിഴവിലാണ് നീലപ്പട കൈവിട്ടത്. കോപ്പയിലെ ആദ്യ മത്സരത്തിൽ മെസ്സിയുടെ സൂപ്പർ ഗോളിൽ മുന്നിട്ടുനിൽക്കുന്ന സമയത്താണ് അർജന്‍റീന പെനാൽറ്റി വഴങ്ങിയത്.

റിയോ ഡി ജനീറോ: അർജന്‍റീനയുടെ പ്രതിരോധത്തിന് എന്തുപറ്റിയെന്ന് ആരും ചോദിക്കില്ല. അങ്ങനെയൊന്നുണ്ടോ എന്നാകും കടുത്ത ആരാധകർക്ക് പോലും തോന്നുക.അടുത്തിടെ കഴിഞ്ഞ മത്സരങ്ങളെല്ലാം കൈവിടാൻ കാരണം പ്രതിരോധപിഴവ് മാത്രമാണ്. സൂപ്പർ താരങ്ങളുടെ ടീമായിരുന്നു എന്നും അർജന്‍റീന. മറഡോണയും ബാറ്റിയും മെസ്സിയുമെല്ലാം

ഗോളടിക്കുന്നതിലും ഗോളടിപ്പിക്കുന്നതിലും മുന്നി നിന്ന് നയിച്ചവർ. അർജന്‍റീനയ്ക്ക് പ്രതിരോധക്കോട്ട
അപൂർവ സംഭവം മാത്രമാണ്. കഴിഞ്ഞ പല മത്സരങ്ങളും വ്യക്തിഗത പിഴവിലാണ് നീലപ്പട കൈവിട്ടത്. കോപ്പയിലെ ആദ്യ മത്സരത്തിൽ മെസ്സിയുടെ സൂപ്പർ ഗോളിൽ മുന്നിട്ടുനിൽക്കുന്ന സമയത്താണ് അർജന്‍റീന പെനാൽറ്റി വഴങ്ങിയത്.

ബോക്സിൽ അർതൂറോ വിദാലിനെ വീഴ്ത്തിയത് ടാഗ്ലിയാഫിക്കോ. വിദാൽ പെനാൽറ്റിയെടുക്കുമ്പോൾ റീബൗണ്ട് സാധ്യത മുന്നിൽ കാണാൻ അർജന്‍റീനയുടെ പ്രതിരോധ താരങ്ങൾക്കായില്ല.എമിലിയാനോ മാർട്ടിനസ് പെനാൽറ്റി തട്ടിയകറ്റിയിട്ടും ചിലി സമനില ഗോൾ നേടി. വർഗാസിനെ തടയാൻ ആരുമുണ്ടായില്ല.

കോപ്പയ്ക്ക് മുൻപ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലാണ് മെസ്സിയും സംഘവും ഇറങ്ങിയത്. ചിലിയും കൊളംബിയയുമായിരുന്നു എതിരാളികൾ. കൊളംബിയക്കെതിരെ ആദ്യ 10 മിനുറ്റിൽ തന്നെ രണ്ട് ഗോളിന് മുന്നിലെത്തിയ അർജന്റീന രണ്ടാം പകുതിയിൽകളി കൈവിട്ടു. ഓട്ടമെന്‍റിയുടെ പിഴവ് കൊളംബിയക്ക് പെനാൽറ്റി സമ്മാനിച്ചു.

മത്സരത്തിലേക്ക് തിരികെ വന്ന കൊളംബിയയുടെ അവസാന നിമിഷത്തിലെ മുന്നേറ്റം. ഇത്തവണ പിഴച്ചത് ഫോയ്ത്തിന്. ലോകകപ്പ് യോഗ്യതാമത്സരത്തിൽ ചിലിക്കെതിരെയും പ്രതിരോധപിഴവ് ആവർത്തിച്ചു. അതും അർജന്‍റീന മുന്നിട്ടു നിൽക്കുന്ന സമയത്ത് തന്നെ. സെറ്റ്പീസിലെ അപകടം തിരിച്ചറിയുന്നതിലും റീബൗണ്ട് ക്ലിയർ ചെയ്യുന്നതിലുമൊക്കെ അർജന്‍റീന പ്രതിരോധം എത്രമാത്രം ദയനീയമാണെന്ന് സമീപകാല പ്രകടനം കാണിക്കുന്നു.

പരിചയസമ്പന്നനായ ഓട്ടമെൻഡി പലപ്പോഴും ടീമിന് ബാധ്യതയുമാകുന്നു. വരും മത്സരങ്ങളിലെങ്കിലും നീലപ്പട പിഴവുകൾ പരിഹരിച്ച് കൂടുതൽ കരുത്തരാകുമെന്ന പ്രതീക്ഷയിലാണ് അർജന്റീന ആരാധകർ.

click me!