യൂറോയില്‍ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ അസൂറികള്‍; വിറപ്പിക്കുമോ സ്വിറ്റ്സ‍ർലൻ‍ഡ്

By Web TeamFirst Published Jun 16, 2021, 11:09 AM IST
Highlights

റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ തുർക്കിയെ തകർത്ത് തുടങ്ങിയ ഇറ്റലി അതേ മൈതാനത്താണ് സ്വിസ് നിരക്കെതിരെ ഇറങ്ങുന്നത്. ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റ് ഉറപ്പിക്കുക തന്നെ മാൻചീനിയുടെ സംഘത്തിന്‍റെ ഉന്നം.

റോം: യൂറോ കപ്പിൽ രണ്ടാംഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇറ്റലി ഇന്നിറങ്ങും. സ്വിറ്റ്സ‍ർലൻ‍ഡാണ് എതിരാളികൾ. രാത്രി പന്ത്രണ്ടരക്കാണ് മത്സരം.

റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ തുർക്കിയെ തകർത്ത് തുടങ്ങിയ ഇറ്റലി അതേ മൈതാനത്താണ് സ്വിസ് നിരക്കെതിരെ ഇറങ്ങുന്നത്. ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റ് ഉറപ്പിക്കുക തന്നെ മാൻചീനിയുടെ സംഘത്തിന്‍റെ ഉന്നം. അപരാജിതരായി ഇരുപത്തിയെട്ടാം മത്സരമാണ് റോമിൽ ഇറ്റലി പൂർത്തിയാക്കിയത്. ഒൻപത് പതിറ്റാണ്ട് മുൻപ് വിക്റ്റോറിയോ പോസോയുടെ കീഴിൽ കുറിച്ച മുപ്പത് ജയങ്ങളുടെ റെക്കോഡിലേക്കാണ് അസൂറികളുടെ പാസ്. അവരതില്‍  എത്താതിരിക്കാൻ തരമില്ലെന്ന് ആദ്യ കളിയിലെ ആധികാരിക ജയം അടിവരയിടുന്നു. 

യൂറോയിൽ ആദ്യമായാണ് ഇറ്റലി മൂന്ന് ഗോളടിച്ചത്. പ്രതിരോധമുറകളുടെ പതിവുരീതി മാറ്റി അതിവേഗ ആക്രമണം ശീലമാക്കിയതിന്‍റെ മികവ് കണ്ടു. ഇമ്മോബിലും ഇൻസീന്യയും ഗോളടിച്ച് തുടങ്ങിയത് മാൻചീനിയെ സന്തോഷിപ്പിക്കുന്നു. പ്രതിരോധത്തിലും ആശങ്കകളില്ല. അവസാന ഒൻപത് മത്സരങ്ങളിൽ ഇറ്റലി ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്നതും ടീമിന് ആശ്വാസം.

വെയ്ൽസിനെതിരെ സമനിലക്കുരുക്കിൽപ്പെട്ട സ്വിസ് നിരയ്‌ക്ക് ഇറ്റലിയോട് തോറ്റാൽ കാര്യങ്ങൾ കുഴപ്പത്തിലാകും. ബ്രീൻ എംബോളോയും ഷാക്കിരിയും ചേർന്ന സഖ്യം ഒന്നാന്തരമായി കളിച്ചെങ്കിലും കോച്ച് പെറ്റ്കോവിച് വരുത്തിയ മാറ്റങ്ങൾ വെയ്ൽസിനെതിരെ സ്വിറ്റ്സ‍‍ർലൻ‍‍ഡിന് വിനയായിരുന്നു. അവസരങ്ങൾ മുതലാക്കാതിരുന്നതും തിരിച്ചടിയായി. വെയ്ൽസിനോട് പിഴച്ചതൊക്കെ തിരുത്തിയാൽ തകർപ്പൻ ഫോമിലുളള ഇറ്റലിയോട് സ്വിറ്റ്സ‍ര്‍ലൻഡിന് പിടിച്ചുനിൽക്കാം. അങ്ങനെയെങ്കിൽ റോമിൽ കാണാം തകർപ്പൻ കളി.

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

കൊവിഡ് കാലത്ത് മനസ് നിറച്ച ഗാലറി; നിറഞ്ഞ് തുളുമ്പി പുഷ്‌കാസ് അറീന

പോഗ്‌ബ, കാന്‍റെ; ഒന്നിച്ചിറങ്ങിയാല്‍ ഫ്രാന്‍സിന് ഭാഗ്യദിനമെന്ന് കണക്കുകള്‍

റൊണാള്‍ഡോ അജയ്യനായ രാത്രി; യൂറോയില്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി

മരണഗ്രൂപ്പില്‍ ഫ്രാന്‍സിന് ജീവന്‍ വച്ചുനീട്ടിയ ഗോള്‍; ജർമനിയുടെ ദുരന്തനായകനായി ഹമ്മൽസ്- വീഡിയോ

മരണഗ്രൂപ്പില്‍ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ഫ്രാന്‍സ്; ജര്‍മനിക്ക് തോല്‍വി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!