യുണൈറ്റഡിന്‍റെ ബദ്ധവൈരികളുടെ കൂടാരത്തിലേക്കോ സിആര്‍7? ഖത്തറില്‍ ഒരു ക്ലബ്ബിന്‍റെയും മേൽവിലാസമില്ലാതെ താരം

Published : Nov 23, 2022, 01:04 PM ISTUpdated : Nov 23, 2022, 01:05 PM IST
യുണൈറ്റഡിന്‍റെ ബദ്ധവൈരികളുടെ കൂടാരത്തിലേക്കോ സിആര്‍7? ഖത്തറില്‍ ഒരു ക്ലബ്ബിന്‍റെയും മേൽവിലാസമില്ലാതെ താരം

Synopsis

ക്ലബ് മേൽവിലാസമില്ലാതെയാവും റൊണാൾഡോ ഖത്തർ ലോകകപ്പിൽ പന്തുതട്ടുക. വിശ്വ പോരാട്ടങ്ങൾക്ക് ശേഷം ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോള്‍ റൊണാൾഡോ ഇനി ഏത് ക്ലബിൽ കളിക്കുമെന്നുള്ള ചോദ്യമാണ് ഫുട്ബോള്‍ ലോകത്ത് നിറയുന്നത്

ദോഹ: ലോകകപ്പിൽ നാളെ ആദ്യ മത്സത്തിനിങ്ങും മുമ്പാണ് ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിടപറഞ്ഞിരിക്കുന്നത്. ഇനി ലോകകപ്പ് കഴിയുമ്പോള്‍ റൊണാൾഡോ ഏത് ക്ലബിൽ കളിക്കുമെന്നാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ വളര്‍ത്തി വലുതാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന് രണ്ടാം വട്ടം പടിയിറങ്ങുന്നത്.

ഇതോടെ ക്ലബ് മേൽവിലാസമില്ലാതെയാവും റൊണാൾഡോ ഖത്തർ ലോകകപ്പിൽ പന്തുതട്ടുക. വിശ്വ പോരാട്ടങ്ങൾക്ക് ശേഷം ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോള്‍ റൊണാൾഡോ ഇനി ഏത് ക്ലബിൽ കളിക്കുമെന്നുള്ള ചോദ്യമാണ് ഫുട്ബോള്‍ ലോകത്ത് നിറയുന്നത്. നാൽപത് വയസുവരെ ഫുട്ബോളിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ സൂപ്പർതാരം വിരമിക്കില്ലെന്നുറപ്പാണ്. ആഴ്ചയിൽ നാലേമുക്കാൽ കോടിയിലേറെ രൂപ പ്രതിഫലം പറ്റുന്ന റൊണാൾഡോയെ സ്വന്തമാക്കുക മിക്ക ക്ലബുകൾക്കും അത്ര എളുപ്പമുള്ള കാര്യമല്ല.

നിലവിൽ സൗദി അറേബ്യൻ ക്ലബിന്‍റെ ഓഫർ മാത്രമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. ഇതാവട്ടേ പോർച്ചുഗീസ് ഇതിഹാസം നേരത്തേ നിരസിച്ചതാണ്. പ്രീമിയർ ലീഗ് ക്ലബ് ചെൽസിയാണ് റൊണാൾഡോയുടെ പ്രതീക്ഷ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോയെ ടീമിലെത്തിക്കാൻ ചെൽസി ഉടമ ടോഡ് ബോ‍ഹ്‍ലിക്ക് താൽപര്യമുണ്ടായിരുന്നു. അന്നത്തെ കോച്ച് തോമസ് ടുഷേലിന്റെ എതിർപ്പ് റോണോയുടെ ചെൽസിയിലേക്കുള്ള വഴിയടയ്ക്കുകയായിരുന്നു.

ലിയോണൽ മെസ്സി, കിലിയൻ എംബാപ്പേ, നെയ്മർ എന്നിവരുള്ള പി എസ് ജി റൊണാൾഡോയെ പരിഗണിക്കാനിടയില്ല. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഡേവിഡ് ബെക്കാമിന്റെ ഇന്‍റര്‍ മയാമി, പോർച്ചുഗീസ് ക്ലബ് സ്പോട്ടിംഗ് ലിസ്ബൺ എന്നിവയാണ് മറ്റ് സാധ്യതകൾ. നേരത്തേ ഇറ്റാലിയൻ ക്ലബ് നാപ്പോളി റൊണാൾഡോയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പ്രതിഫലം കുറയ്ക്കാൻ റൊണാൾഡോ തയ്യാറാവാതിരുന്നതോടെ ഇറ്റാലിയൻ ക്ലബ് പിൻമാറുകയായിരുന്നു. 

ആഘോഷത്തിലാറാടി സൗദി, വമ്പന്‍ പ്രഖ്യാപനവുമായി ലുലു; ചില്ലറ സമ്മാനം ഒന്നുമല്ല കൊടുക്കുന്നത്!

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം